112 ദിവസത്തെ തടവിന് ശേഷം- ഒമാന്റെ ഇടപെടലിനെ തുടർന്ന് അവർ നാട്ടിലെത്തി..

112 ദിവസത്തെ യെമനിലെ തടവിന് ശേഷം ഒമാൻ ഇടപെടലിനെ തുടർന്നു കഴിഞ്ഞ ദിവസം ഏഴു ഇന്ത്യക്കാരടക്കം 14 പേരെ മോചിപ്പിച്ചിരുന്നു.. ഏപ്രിൽ 24 ന് മസ്‌കറ്റിലേക്ക് കൊണ്ടുവന്ന നാവികരെ ചൊവ്വാഴ്ച റോയൽ എയർഫോഴ്‌സ് ഓഫ് ഏഴു ഇന്ത്യക്കാരെ ഒമാൻ പ്രത്യേക വിമാനത്തിൽ ന്യൂഡൽഹിയിലേക്ക് കൊണ്ടുപോയിരുന്നു . നാവികരിൽ ഒരാൾ ലഖ്‌നൗ സ്വദേശിയും മറ്റൊരാൾ മുംബൈ സ്വദേശിയുമാണ്. മൂന്ന് പേർ കേരളത്തിൽ നിന്നുള്ളവരും മറ്റ് രണ്ട് പേർ ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുമാണ്. തുടന്ന് മലയാളികളായ കായംകുളം സ്വദേശി അഖിൽ രഘു, കൈപ്പുഴയിലെ ശ്രീജിത്ത് സജീവൻ, കോഴിക്കോട് സ്വദേശി ദീപേഷ് മേപ്പയൂർ എന്നിവരാണ് കേരളത്തിലെത്തിയത് ..