ബഹ്‌റൈൻ മാർത്തോമ്മാ ഇടവക റവ.വി. പി. ജോൺ അച്ചനും കുടുംബത്തിനും യാത്രയയപ്പു നൽകി

മനാമ : ബഹ്‌റൈൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഇടവക വൈസ് പ്രസിഡന്റും സഹവികാരിയുമായ റവ. വി. പി. ജോൺ അച്ചനും കുടുംബത്തിനുമുള്ള യാത്രയയപ്പു സമ്മേളനം 2022 ഏപ്രിൽ മാസം 29-ാം തീയതി വെള്ളിയാഴ്ച വിശുദ്ധ ആരാധനക്ക് ശേഷം രാവിലെ 10 മണിക്ക് സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ നടത്തപ്പെട്ടു. ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചന്റെ അനാരോഗ്യത്തെ തുടന്ന് വൈസ് പ്രസിഡന്റ് ശ്രീ. കുരുവിള വർക്കിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആത്മായ ശുശ്രൂഷകൻ ശ്രീ. സുനിൽ ജോൺ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ. അനോജ് സ്വാഗതവും, ഭദ്രാസന അസംബ്ലി മെംബർ ശ്രീമതി. ലിസി ജോസ്, ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ശ്രീ. ടി. വി. വർഗ്ഗീസ് (സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ്), ശ്രീമതി. ജിനു സജി (സേവികാസംഘം), ശ്രീമതി. റൂബി റെഞ്ചി (യുവജനസഖ്യം), ശ്രീമതി.മേഴ്‌സി തോമസ് (സൺ‌ഡേ സ്കൂൾ), ശ്രീ. ജോസ് ജോർജ്ജ് (ഇടവക മിഷൻ) എന്നിവർ യാത്രാമംഗളങ്ങളും നേർന്നു. തദവസരത്തിൽ ഇടവക ട്രസ്റ്റി ശ്രീ. ബിജു കുഞ്ഞച്ചൻ ഇടവകയുടെ സ്നേഹോപഹാരം അച്ചനും കുടുംബത്തിനും നല്കി. റവ. വി. പി. ജോൺ അച്ചന്റേയും ഡെയ്സി കൊച്ചമ്മയുടേയും മറുപടി പ്രസംഗത്തെ തുടർന്ന് ഇടവക അക്കൗണ്ടന്റ് ശ്രീ. അലക്സാണ്ടർ തോമസ് കൃതജ്ഞത അറിയിക്കുകയും ആത്മായ ശുശ്രൂഷകൻ ശ്രീ. ജോർജ്ജ് കോശി സമാപന പ്രാർത്ഥന നടത്തുകയും ചെയ്തു. ഇടവക ഗായക സംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. കുമാരി ജിബി റെജി ചടങ്ങിന്റെ അവതാരകയായി പ്രവർത്തിച്ചു. മാർത്തോമ്മാ ഇടവക റവ.വി. പി. ജോൺ അച്ചനും കുടുംബത്തിനും യാത്രയയപ്പു നൽകി*

ബഹ്റിൻ മാർത്തോമ്മാ ഇടവകയുടെ നേതൃത്വത്തിൽ ഇടവക വൈസ് പ്രസിഡന്റും സഹവികാരിയുമായ റവ. വി. പി. ജോൺ അച്ചനും കുടുംബത്തിനുമുള്ള യാത്രയയപ്പു സമ്മേളനം 2022 ഏപ്രിൽ മാസം 29-ാം തീയതി വെള്ളിയാഴ്ച വിശുദ്ധ ആരാധനക്ക് ശേഷം രാവിലെ 10 മണിക്ക് സനദിലുള്ള മാർത്തോമ്മാ കോംപ്ലക്സിൽ നടത്തപ്പെട്ടു. ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചന്റെ അനാരോഗ്യത്തെ തുടന്ന് വൈസ് പ്രസിഡന്റ് ശ്രീ. കുരുവിള വർക്കിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആത്മായ ശുശ്രൂഷകൻ ശ്രീ. സുനിൽ ജോൺ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ. അനോജ് സ്വാഗതവും, ഭദ്രാസന അസംബ്ലി മെംബർ ശ്രീമതി. ലിസി ജോസ്, ഇടവകയിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ശ്രീ. ടി. വി. വർഗ്ഗീസ് (സീനിയർ സിറ്റിസൺ ഫെല്ലോഷിപ്പ്), ശ്രീമതി. ജിനു സജി (സേവികാസംഘം), ശ്രീമതി. റൂബി റെഞ്ചി (യുവജനസഖ്യം), ശ്രീമതി.മേഴ്‌സി തോമസ് (സൺ‌ഡേ സ്കൂൾ), ശ്രീ. ജോസ് ജോർജ്ജ് (ഇടവക മിഷൻ) എന്നിവർ യാത്രാമംഗളങ്ങളും നേർന്നു. തദവസരത്തിൽ ഇടവക ട്രസ്റ്റി ശ്രീ. ബിജു കുഞ്ഞച്ചൻ ഇടവകയുടെ സ്നേഹോപഹാരം അച്ചനും കുടുംബത്തിനും നല്കി. റവ. വി. പി. ജോൺ അച്ചന്റേയും ഡെയ്സി കൊച്ചമ്മയുടേയും മറുപടി പ്രസംഗത്തെ തുടർന്ന് ഇടവക അക്കൗണ്ടന്റ് ശ്രീ. അലക്സാണ്ടർ തോമസ് കൃതജ്ഞത അറിയിക്കുകയും ആത്മായ ശുശ്രൂഷകൻ ശ്രീ. ജോർജ്ജ് കോശി സമാപന പ്രാർത്ഥന നടത്തുകയും ചെയ്തു. ഇടവക ഗായക സംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിച്ചു. കുമാരി ജിബി റെജി ചടങ്ങിന്റെ അവതാരകയായി പ്രവർത്തിച്ചു.