പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് മസ്കറ്റ് നഗര സഭയുടെ മുന്നറിയിപ്പ് : 100 റിയാൽ പിഴ
മസ്ക്കറ്റ് നഗരസഭാ പരിധിയിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർ പിടിക്കപ്പെട്ടാൽ നൂറ് ഒമാനി റിയാൽ പിഴ ചുമത്തും. വീണ്ടും ഇത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകുമെന്നും മസ്കറ്റ് സഭാ അധികൃതർ മുന്നറിയിപ്പ് നൽകി .. പരിസ്ഥിതിക്ക് എതിരായ ഈ നിഷേധാത്മക പ്രതിഭാസങ്ങൾ തടയാൻ മസ്കറ്റ് നഗര സഭയുമായി സഹകരിക്കണമെന്നും മുനിസിപ്പാലിറ്റിയുടെ അഭ്യർത്ഥിച്ചിട്ടുണ്ട്