ബഹ്റൈൻ : ഇസ്രയേലിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ബഹ്റൈനിൽ ആഘോഷിച്ചു.മനാമയിൽ നടന്ന ആഘോഷ പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.ഇത് ആദ്യമായാണ് ഇസ്രയേൽ ഒരു ജിസിസി രാജ്യത്ത് വെച്ച് സ്വാതന്ത്ര്യദിനാഘോഷം ആയ” യോം ഹാസ്റ്റ് മൈട്ട്” എന്ന പരിപാടി സംഘടിപ്പിച്ചത് . എബ്രഹാം ഉടമ്പടിയിൽ ഒപ്പുവെച്ച അതിനുശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ ആരംഭിച്ച ബന്ധം ആഘോഷിക്കുന്നതിനായി ബഹറിനിലെ സർക്കാർ ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളുടെ അംബാസിഡർ മാരും ഇസ്രയേൽ എംബസിയുടെ “യോം ഹാസ്റ്റ് മൈട്ട് ” എന്ന പരിപാടിയിൽ പങ്കെടുത്തത്. ചടങ്ങിൽ ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോക്ടർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ മുഖ്യാതിഥിയായിരുന്നു. മെഡിക്കൽ ഗവേഷണം,സാങ്കേതിക വിദ്യ,വിദ്യാഭ്യസം തുടങ്ങിയവയിൽ ഇരുരാജ്യങ്ങളും ഏർപ്പെട്ടിരിക്കുന്ന കരാറിന്റെ നേട്ടങ്ങൾ ബഹറിനിലെ ആദ്യ ഇസ്രയേൽ അംബാസഡറായ ഈദൻ നയ് പ്രസംഗത്തിൽ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിൽ ബിസിനസ് സാംസ്കാരിക പ്രവർത്തനത്തിന്റെ അവസരങ്ങളെ പറ്റിയും അദ്ദേഹം സൂചിപ്പിച്ചു. സുരക്ഷാ, ഊർജം, ജലം ഭക്ഷ്യസുരക്ഷ,ടൂറിസം തുടങ്ങി മേഖലയിൽ കൂടുതൽ സഹകരണം ലക്ഷ്യമാക്കിയാണ് മേഖലയിൽ ബന്ധം സ്ഥാപിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഇസ്രയേലിലെ നടനും ഗായകനുമായ സാഹി ഹലേവി പ്രത്യേക പരിപാടി അവതരിപ്പിച്ചു. 2021 സെപ്റ്റംബറിൽ ഇസ്രയേൽ വിദേശകാര്യ മന്ത്രി യെയർ ലാപിട് ബഹ്റൈനിൽ സന്ദർശനം നടത്തിയതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ ആദ്യത്തെ “യോം ഹാസ്റ്റ് മൈട്ട്” പരിപാടിയായിട്ടാണ് ഈ ചടങ്ങിനെ വിശേഷിപ്പിക്കുന്നത്.