മനാമ: മലർവാടി ബഹ്റൈൻ ചാപ്റ്റർ ലോക പരിസ്ഥിതി ദിനത്തിൽ “ജീവിക്കാം പ്രകൃതിയെ നോവിക്കാതെ” എന്ന തലക്കെട്ടിൽ വിവിധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
പോസ്റ്റർ നിർമ്മാണം, ചെടി നടൽ, പരിപാലനം, പരിസ്ഥിതി വിഷയത്തിലെ പ്രസംഗം, വീഡിയോ നിർമ്മാണം, തുടങ്ങിയ വിത്യസ്ത പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെട്ടത്.
കുട്ടികൾ വർദ്ദിച്ച ആവേശത്തോടെയാണ് പരിപാടികളിൽ പങ്കെടുത്തത്.
ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ പ്രകൃതിയെന്ന തിരിച്ചറിവ് കുരുന്നുകൾക്ക് ലഭ്യമാക്കുക എന്നതാണ് ഇത്തരം പരിപാടികളിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. ഭക്ഷണം, പ്രാണവായു, കുടിവെള്ളം, തുടങ്ങിയവയെല്ലാം പ്രകൃതിയില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാൽ പ്രകൃതി സൗഹൃദ ജീവിതം കുരുന്നിലെ നാം ശീലിക്കേണ്ടിയിരിക്കുന്നു. മനാമ, റിഫ, മുഹറഖ് എന്നീ മൂന്ന് ഏരിയകളുടെ നേതൃത്വതിലായിരുന്നു പരിപാടികൾ.
ഏരിയാ കൺവീണർമാരായ സക്കിയ ഷമീർ , നാസിയ, നസീറ ഷംസുദ്ദീൻ, യു കെ നാസർ , എ എം ഷാനവാസ് ,മഹ്മൂദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.