പ്രവാചക നിന്ദ: ലോക ​മുസ്​ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ​ഗ്രാൻഡ്​ മുഫ്തി

പ്രവാചക നിന്ദ: ലോക ​മുസ്​ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ​ഗ്രാൻഡ്​ മുഫ്തി.. ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലി. ഇ​ന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും ​ പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്​ലിംകൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്​ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ദ വയർ അടക്കമുള്ള മാധ്യമങ്ങൾ ഖലീലിയുടെ ട്വിറ്റർ കുറിപ്പ്​ വാർത്തയാക്കിയിട്ടുണ്ട്​. ബി.ജെ.പിയുടെ ദേശീയ വക്താവ്​ നുപുർ ശർമ ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് വിവാദ പരാമർശം നടത്തിയത്.മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്​ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്​ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നുപുർ ശർമ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും നുപുർ ശർമ്മ നടത്തി.പ്രവാചകനെയും മതത്തിന്‍റെ വിശുദ്ധിയെയും സംരക്ഷിക്കാൻ മുസ്​ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണം എന്നും അദ്ദേഹം പറഞ്ഞു…