ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഫോറിൻ അഫയേഴ്‌സ്സും ..

ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച പ്രസ്താവനക്കെതിരെ ഒമാനിലെ അംഗീകൃത റിപ്പബ്ലിക് ഓഫ് ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി ഡിപ്ലോമാറ്റിക് അഫയേഴ്‌സ് ഫോറിൻ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭരണാധികാരി അപലപിച്ചത് . പ്രവാചകനിന്ദക്കെതിരെ ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലി ശക്തമായി രംഗത്തെത്തിയിരുന്നു .. ഇ​ന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും ​ പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്​ലിംകൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് ..