ബഹ്‌റൈനിൽ ശക്തമായ കാറ്റിനു സാധ്യത

മനാമ : ബഹ്‌റൈനിൽ വ്യാഴാഴ്ച മുതൽ ശക്തമായ കാറ്റിന് സാധ്യത.
ബഹറിനിൽ വ്യാഴാഴ്ച മുതൽ കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി .വരണ്ടതും അതിതീവ്രവുമായ വടക്കുപടിഞ്ഞാറൻ കാറ്റ് ബഹറിനിൽ ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് .
ജൂൺ 10വെള്ളിയാഴ്ച അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ധാരാളമായി ഉയരുമെന്നും പൊടികാറ്റുണ്ടാകുമെന്നും അന്തരീക്ഷ താപനില 40°C എത്തുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.