മനാമ : ബഹ്‌റൈൻ സകീർ എയർ ബേസിൽ നടക്കുന്ന കോവിഡിന് ശേഷമുള്ള ആദ്യ എയർ ഷോ ആണ് .നവംബർ മാസം പതിനൊന്നു വരെ നടക്കുന്ന ഷോയിൽ വ്യോമയാന, പ്രതിരോധ രംഗത്തെ ലോകത്തെ പ്രമുഖ കമ്പനികളെല്ലാം പങ്കെടുക്കുമെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രിയും എയർ ഷോ സംഘാടക സമിതി ഉപാധ്യക്ഷനുമായ കമാൽ അഹ്മദ് അറിയിച്ചു .നൂറ്റിമുപ്പതോളം സിവിൽ, സൈനിക വിമാനങ്ങൾ പ്രദർശിപ്പിക്കുന്ന എയർഷോയിൽ അന്താരാഷ്ട്ര ഏറോബാറ്റിക് ടീമുകളും പങ്കെടുക്കും. എയർബസ്, ബോയിങ്, യു.എസ് ഗൾഫ് സ്ട്രീം , ബ്രിട്ടീഷ് ബി.എ സിസ്റ്റംസ്, ലോക്ഹീഡ് മാർട്ടിൻ, ഇറ്റാലിയൻ ലിയോനാർഡ, റോൾസ് റോയ്സ്, ഫ്രഞ്ച് തെയിൽസ്, ബെൽ ഹെലികോപ്ടർ, സി.എഫ്.എം ഇന്റർനാഷനൽ എന്നിവയാണ് പ്രദർശനത്തിൽ പങ്കെടുക്കുന്ന മുഖ്യ നിരയിലെ കമ്പനികൾ . കൂടാതെ ഗൾഫ് മേഖലയിലെ പ്രമുഖ കമ്പനികളായ സൗദി എയർലൈൻസ്, ബഹ്റൈൻ വിമാന കമ്പനിയായ ഗൾഫ് എയർ, എത്തിഹാദ്,അരാംകോ, എമിറേറ്റ്സ്, , അൽസലാം എയർ, ഓക്സ്ഫർഡ് ഏവിയേഷൻ, ഡി.എച്ച്.എൽ, ഫെഡെക്സ്, തവാസുൻ ഇക്കണോമിക് കൗൺസിൽ എന്നിവരുടെയും സഹകരണം ഉണ്ടാവും . തുർക്കിയയിൽനിന്നുള്ള വ്യോമയാന, പ്രതിരോധ കമ്പനികളായ അതോക്കർ ആമേർഡ് വെഹിക്കിൾ ഇൻഡസ്ട്രി കമ്പനി, ടർക്കിഷ് ഏറോസ്പേസ് ഇൻഡസ്ട്രി കമ്പനി, റോക്സ്റ്റാൻ മിസൈൽ ഇൻഡസ്ട്രി കമ്പനി എന്നിവയും ഗൾഫിലെയും അന്താരാഷ്ട്രതലത്തിലെയും മറ്റ് നിരവധി കമ്പനികളും ഷോയിൽ പങ്കെടുക്കും . കുടുംബങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വിനോദ പരിപാടികളും ഫുഡ് ട്രക്കുകളും ഇതോടൊപ്പം നടക്കും . കഴിഞ്ഞ ഷോയിൽ ഇന്ത്യയെ പ്രതിനിധികരിച്ചു ഇന്ത്യൻ ഡിഫെൻസ് റിസേർച്ചിങ് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ ആയ DRDO – പ്രതിരോധ സേന യുടെ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും മേളയിൽ പങ്കെടുത്തിരുന്നു . ഇന്ത്യയുടെ തേജസ് യുദ്ധവിമാനവും ദ്രുവ് ഹെലികോപ്റ്റർ പ്രകടനവും മുൻ വർഷങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ബഹ്‌റിനിൽ സാമ്പത്തിക മേഖലക്ക് കൂടുതൽ ശക്തി പകരുന്നതോടൊപ്പം നേരിട്ടും അല്ലാതെയും നിരവധി പേർക്ക് തൊഴിൽ സാധ്യതയും ഇതോടൊപ്പം ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ മുഘേന സാധ്യമാകും.