ബഹ്‌റൈൻ : ബികെഎസ് ഇൻഡോ – ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ 2022 ന്റെ വാലിഡേറ്ററി ചടങ്ങ് 2022 ജൂൺ 10ന് വൈകിട്ട് 7.30ന് നടന്നതായി ബികെഎസ് പ്രസിഡന്റ് ശ്രീ. പി.വി.രാധാകൃഷ്ണ പിള്ള, ശ്രീ.വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ലോകപ്രശസ്ത സരോദ് ത്രയം ഉസ്താദ് അംജദ് അലി ഖാന്റെയും മക്കളുടെയും സംഗീത പരിപാടിയായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്. എച്ച് ഇ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായിരുന്നു.നിരവധി രാജ്യങ്ങളിലെ അംബാസഡർ മാരും മറ്റു പ്രമുഖരും സംഗീത പ്രേമികളും ചടങ്ങിൽ പങ്കെടുത്തു.ലോകപ്രശസ്ത സരോദ് ത്രയം ഉസ്താദ് അംജദ് അലി ഖാനും മക്കളും തങ്ങളുടെ മാന്ത്രിക പ്രകടനത്തിലൂടെ കാണികളെ ആവേശഭരിതരാക്കി.
പ്രശസ്ത വീണ വിദ്വാൻ രാജേഷ് വൈദ്യയും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നു 2022 ജൂൺ 12 ഞായറാഴ്ച 7 .30 ന് നടക്കും . എല്ലാ സംഗീത പ്രേമികൾക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് BKS എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. സമാജത്തിന്റെ പിൻവശമുള്ള ഫുട്‌ബോൾ ഗ്രൗണ്ടിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നതെന്ന് ബികെഎസ് അധികൃതർ പറഞ്ഞു.
ബികെഎസ് ഇൻഡോ – ബഹ്‌റൈൻ മ്യൂസിക് ആൻഡ് ഡാൻസ് ഫെസ്റ്റിവൽ 2022 ന്റെ ഭാഗമായി പുറത്തിറക്കിയ സുവനീർ പ്രകാശനവും ചടങ്ങിൽ നടന്നു.