ബഹ്റൈൻ : ലോക തൊഴിൽ ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായി.ജനീവയിലെ യു.എൻ ആസ്ഥാനത്താണ് ഉച്ചകോടി നടക്കുന്നത് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ജമാൽ അബ്ദുൽ അസീസ് അൽ അലവിയാണ് ബഹ്റൈനെ പ്രതിനിധികരിച്ചു പങ്കെടുക്കുന്നത് . സർക്കാർ, തൊഴിലുടമകൾ, തൊഴിലാളികൾ എന്നിവ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തൊഴിൽ സംഘടനയും അംഗരാജ്യങ്ങളും സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ചർച്ചചെയ്യുന്നതിനാണ് ഉച്ചകോടി സംഘടിപ്പിച്ചത് .മാന്യമായ തൊഴിൽ, സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ സാഹചര്യങ്ങൾ, തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ക്രമപ്പെടുത്തൽ തുടങ്ങിയവരുന്ന വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ബഹ്റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി സി.ഇ.ഒ ആവശ്യപെട്ടു.