മനാമ : കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ ഉള്ള മന്ത്രി സഭയിൽ പതിമൂന്നു മന്ത്രിമാരെ ആണ് പുതുതായി തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് സംബന്ധിച്ചു ഉത്തരവ് ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽഖലീഫ പുറപ്പെടുവിച്ചു . ഇരുപത്തി നാലു അംഗ അന്തരി സഭയിൽ നാലു വനിതകളും ഉൾപ്പെടുന്നുണ്ട് . ആഭ്യന്തര മന്ത്രി ശിര്‍ക് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ , വിദേശ കാര്യാ മന്ത്രി ഡോക്ടർ അബ്ദുൽ വിദേശകാര്യ മന്ത്രി ഡോക്ടർ അബ്ദുല്ലത്തീഫ് അൽ സയാനി . ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ . തൊഴിൽ മന്ത്രി ജമീൽ ബിൻ ഹുമൈദാൻ . വാണിജ്യ വ്യവസായ വകുപ്പ് മന്ത്രി സൈദ് ബിൻ റാഷിദ് അൽ സയാനി. പ്രതിരോധ മന്ത്രി അബ്ദുള്ള ബിൻ ഹസ്സൻ അൽ നുയമി തുടങ്ങിയവർ തുടരും. ആരോഗ്യ മന്ത്രിയായി ഡോക്ടർ ജലീല്‍ അൽ സായിദ് . ഭവന നിർമ്മാണ മന്ത്രി അംന ബിൻ അഹമ്മദ് അനിൽ റുഹായമി . സുസ്ഥിര വികസന മന്ത്രി നൂർ ബിൻത് അലി അൽ ഖലാഫ് . ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ അൽ സിറാഫി എന്നിവരാണ് പുതുതായി മന്ത്രി സഭയിൽ ഉള്ള വനിതകൾ. ഇൻഫർമേഷൻ മന്ത്രി ആയി ഡോക്ടർ റംസാൻ അബിൻ അബ്ദുല്ല അൽ നുയമി യെയും തെരെഞ്ഞെടുത്തു . കാർഷിക മന്ത്രാലയത്തിനെ പൊതു മരാ മത്തിൽ നിന്നും വേറെ പെടുത്തി . പരിസ്ഥിതി കാര്യത്തെ എണ്ണ കാര്യ മന്ത്രലയത്തിൽ ലയിപ്പിക്കുകയും മുഹമ്മദ് ബിൻ ദൈനയെ മന്ത്രിയായി ചുമതല പെടുത്തുകയും ചെയ്തു