മസ്കത്ത്: രാജ്യത്ത് മൂന്നുമന്ത്രിമാരെ മാറ്റി നിയമിച്ച് സുൽത്താൻ ഹൈതംബിൻ താരിക്. ആരോഗ്യം, ഊർജ- ധാതു, ഔഖാഫ്-മതകാര്യം എന്നു വകുപ്പുകളിലാണ് പുതിയ മന്ത്രിമാരെ നിയമിച്ച് രാജകീയ ഉത്തരവ് ഇറക്കിയത്.ഹിലാൽ ബിൻ അലി അൽ-സബ്തിയാണ് പുതിയ ആരോഗ്യമന്ത്രി.ഔഖാഫ്-മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെയും ഊർജ, ധാതു മന്ത്രിയായി സലിം അൽ ഔഫിയെയും നിയമിച്ചു.