സലാല : ഖരീഫ് സീസണോടനുബന്ധിച്ച് സലാലയിലേക്ക് കൂടുതൽ വിമാനങ്ങൾ എത്തിത്തുടങ്ങി. കുവൈത്ത് ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസിന്റെ ആദ്യ വിമാനം ദോഫാറിലെ സലാല വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം എത്തി. ആദ്യമായി എത്തുന്ന വിമാനങ്ങൾക്കു നൽകുന്ന വാട്ടർ സല്യൂട്ട് നൽകിയാണ് വിമാനത്തെ അധികൃതർ വരവേറ്റത്. യാത്രക്കാരെ പൂക്കളും സുവനീറും നൽകി ഒമാൻ എയർപോർട്ട് ജീവനക്കാരും സ്വീകരിച്ചു. ഖരീഫ് സീസണോടനുബന്ധിച്ച് സലാലക്കും കുവൈത്തിനുമിടയിൽ ആഴ്ചയിൽ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലായിരിക്കും മസ്കത്തിനും കുവൈത്തിനുമിടയിൽ ജസീറ എയർവേസ് പറക്കുക. താപനില 25 ഡിഗ്രി സെൽഷ്യസായി കുറയുന്നതോടെ വരുംദിവസങ്ങളിൽ ദോഫാർ ഗവർണറേറ്റ് വേനൽക്കാല വിനോദസഞ്ചാര കേന്ദ്രമായി മാറും. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ സാഹചര്യത്തിൽ വിദേശഞ്ചാരികളുടെ ഒഴുക്ക് കുത്തനെ കുറഞ്ഞിരുന്നു. എന്നാൽ ഓമനിലുള്ള വിനോദസഞ്ചാരികൾ സലാലയിലേക്ക് എത്തുന്നത് വർധിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ഒഴുവാക്കിയ സാഹചര്യത്തിൽ കൂടുതൽ വിദേശ സഞ്ചാരികളെ ആണ് സലായയിലെ വിനോദ സഞ്ചാര മന്ത്രാലയം പ്രതീക്ഷിക്കുന്നത്.