പത്ത് ദിവസമായി ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ ജീവനോടെ കണ്ടെത്തി.

ഒമാനിലെ  സൗത്ത് ഷർഖിയ ഗവർണറേറ്റിലെ അൽ അഷ്ഖറയിൽ നിന്ന് ഒമാൻ കടലിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ രണ്ട് ഒമാനി മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ തീരത്ത് കപ്പലിൽ നിന്ന് ജീവനോടെ കണ്ടെത്തി.  ജൂൺ ജൂൺ 9 ന് അൽ അഷ്‌ഖറയിൽ നിന്ന് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളായ അലിയും സേലവും അവരുടെ ബന്ധുക്കളിൽ ഒരാളുമായി ബന്ധപ്പെടുകയും ഇരുവരും സുരക്ഷിതരും ആരോഗ്യവാൻമാരുമാണെന്ന്  അറിയിക്കുകയും ചെയ്തു. ഹ്രസ്വ ഫോൺ കോളിനിടെ, ബോട്ടിന്റെ എഞ്ചിൻ തകരാറിലായതിനെ തുടർന്ന് ആണ് കടലിൽ അകപെട്ടു പത്തു ദിവസത്തോളം അലയേണ്ടി വന്നതെന്നും അവർ  പറഞ്ഞു . ഭാഗ്യവശാൽ, ഈ പ്രദേശത്തുകൂടി കടന്നുപോയ ഒരു കച്ചവടക്കപ്പൽ അവരെ ശ്രദ്ധിക്കുകയും അവരെ രക്ഷപ്പെടുത്തുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളിൽ കപ്പൽ പാകിസ്ഥാൻ തുറമുഖത്ത് നങ്കൂരമിടുമെന്നും  അവർ പറഞ്ഞു. പ്രാദേശിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അവരുടെ കോളിന്റെ വീഡിയോകൾ പങ്കിടുന്നുണ്ട് .  നേരത്തെ, റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ (RAFO) റോയൽ ഒമാൻ പോലീസുമായി ഏകോപിപ്പിച്ച് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിരുന്നു…