ഒഐസിസി വനിതാ വിഭാഗം – പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു

മനാമ : ഒഐസിസി ബഹ്‌റൈൻ ദേശീയകമ്മറ്റിയുടെ കീഴിലുള്ള വനിതാ വിഭാഗത്തിന് പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തതായി ഒഐസിസി ദേശീയ കമ്മറ്റി വാർത്താകുറിപ്പിലൂടെ അറിയിച്ചു. മിനി റോയ് യെ പ്രസിഡന്റായും, സൂര്യ രജിത്, സന്ധ്യ രഞ്ജൻ, ആനി അനു എന്നിവരെ വൈസ് പ്രസിഡന്റുമാരായും, സുനിത നിസാർ, ബിന്ദു റോയ്, സുനു നിതീഷ്, രവിത വിപിൻ എന്നിവരെ ജനറൽ സെക്രട്ടറിമാരായും, അജിത ശിവദാസിനെ ട്രഷറർ ആയും, നസിബ കരിം അസിസ്റ്റന്റ് ട്രഷർ ആയും സുകന്യ ശ്രീജിത്ത്‌, ചന്ദ്രിക ബാലകൃഷ്ണൻ, സെഫി നിസാർ, ഷംന ഹുസൈൻ, സബ രഞ്ജിത്ത്, സഫ അഷ്‌റഫ്‌ എന്നിവരെ സെക്രട്ടറിമാരായും, ഷീജ നടരാജൻ, ബ്രൈറ്റ് രാജൻ എന്നിവരെ ഒഐസിസി ദേശീയ എക്സിക്യൂട്ടീവിലേക്കും തെരഞ്ഞെടുത്തു. ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു, ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനറുമായ രാജു കല്ലുംപുറം തെരഞ്ഞെടുപ്പ് യോഗം ഉത്ഘാടനം ചെയ്തു. ദേശീയ ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ ദേശീയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം നിസാർ കുന്നത്ത്കുളത്തിൽ, ഫിറോസ് അറഫ, സൽമാനുൽ ഫാരിസ് എന്നിവർ നിയന്ത്രിച്ചു.