ബഹ്‌റൈൻ : സിറാജ് വടകര 01 എന്ന ടിക്കറ്റോക്ക് അക്കൗണ്ടിൽ നിന്നാണ് ബഹ്‌റൈനിൽ ഫോട്ടോയും മറ്റുള്ളവർ സംസാരിച്ച വോയിസ് ഉൾപ്പെടെ പ്രചരിക്കുന്നത് . ബഹ്‌റിനിൽ നടന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണ് ടിക്ക് ടോക്ക് വീഡിയോ പ്രചരിക്കുന്നത് . ഈ പരുപാടിയിൽ സംബന്ധിക്കാൻ എത്തിയ കേരളത്തിലെ പ്രശസ്ത ഗായകനെ വളരെ മോശപ്പെട്ട രീതിയിൽ അവഹേളിക്കുന്ന തരത്തിൽ ടിക്ക് ടോക്ക് വീഡിയോ പ്രചരിച്ചിരുന്നു . ഇത്തരം കുറ്റ കൃത്യങ്ങൾക്കു കടുത്ത ശിക്ഷ യാണ് ബഹ്‌റൈൻ പോലുള്ള രാജ്യങ്ങളിൽ ഉള്ളത് . സാമൂഹ്യ പ്രവർത്തനം നടത്തുന്നവരെയും സമൂഹത്തിലെ പല വിഷയങ്ങളിൽ ഇടപെടുന്നവരെയും മോശപെടുത്തുന്ന രീതിയിൽ പേരും മറ്റും ഉൾപ്പെടുത്തി ചിത്രീകരിക്കുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട് .ഈ പരുപാടിക്കെതിരെ തടസ്സം ഉന്നയിച്ചവരാണ് ഇതിന്റെ പിന്നിൽ എന്നും പറയപ്പെടുന്നു . ഇത്തരം വീഡിയോ കളുടെ ലക്‌ഷ്യം മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുകയാണ് . ഫോട്ടോയും വോയിസും ഉൾപ്പെടെ അശ്ലീല സംഭാഷണങ്ങൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ഒരു വ്യക്തിയുടെ സ്വകാര്യ സംഭാഷണം ആണ് ഫോണിൽ നിന്നും കളവു ചെയ്തു മാറ്റി ഉപയോഗപ്പെടുത്തിയിരിക്കുന്നത് അതും ക്രിമിനൽ കുറ്റമെന്നായിരിക്കെ , ക്രിമിനൽ പശ്ചാത്തലം ഉള്ള നിയമ പരമല്ലാതെ ബഹ്‌റിനിൽ കഴിയുന്ന ചില മലയാളികൾ അവരുടെ ആവിശ്യങ്ങൾ നടത്തുവാൻ ശ്രമിക്കുന്ന തട്ടിപ്പാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട് , മൊബൈൽ ഹാക്ക് ചെയ്യുന്നവരും ഇതിൽ ഉൾപെട്ടതായും സൂചന ഉണ്ട് ,ഇവരുടെ മറ്റുള്ള തട്ടിപ്പുകളും അന്വേഷണ വിധേയമാക്കണമെന്നും ആവിശ്യം ഉയരുന്നുണ്ട് .സംശയം ഉള്ളവരുടെ വിവരങ്ങൾ അധികൃതർക്ക് കൈമാറിയതായും പരാതിക്കാർ പറയുന്നു . അന്വേഷണത്തിനും മാന നഷ്ടത്തിനും മറ്റുള്ളവരെ അവഹേളിക്കുന്ന കുറ്റ കൃത്യത്തിനെതിരെയും ആഭ്യന്തര മന്ത്രാലയത്തിലും മറ്റ് വകുപ്പുകളിലും പരാതി നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു . വിദേശ രാജ്യത്തു മലയാളികൾ നടത്തുന്ന ഇത്തരം പ്രവർത്തികൾ മലയാളികൾക്ക് തന്നെ അപമാനം ആവുകയാണ് .കഴിഞ്ഞ കാലങ്ങളിൽ ഫേസ്ബുക് പേജ് വഴിയും മൊബൈലും വഴിയും ബാങ്ക് അക്കൗണ്ട് അടക്കമുള്ള കാര്യങ്ങളിൽ തട്ടിപ്പുകൾ നടന്നിരുന്നു.
സമൂഹ മാധ്യമങ്ങളിൽ കൂടി അവഹേളനം : വിവിധ വകുപ്പുകളിൽ പരാതി നൽകി
gpdesk.bh@gmail.com