ബഹ്‌റൈൻ : കേരള എഞ്ചിനീയേഴ്‌സ് ഫോറം (KEEN 4) എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രവേശന ചടങ്ങ് 2022 ജൂൺ 24 ന് സൽമാനിയയിലെ മർമാരീസ് ഹാളിൽ നടന്നു. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായ ലാൽജോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബഹ്‌റിനിൽ കഴിയുന്ന കേരളത്തിൽ നിന്നുള്ള എൻജീനീയർമാരുടെ കൂട്ടായ്മ ആയ KEEN 4 ന് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു . അരുൺ അരവിന്ദൻ പുതിയ പ്രസിഡന്റായി ചുമതലയേറ്റു. മുരളീകൃഷ്ണൻ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു. സാജു ജോസ് (വൈസ് പ്രസിഡന്റ്), ബിനേഷ് നളരാജൻ (ജോ. സെക്രട്ടറി) ശ്രീജിത്ത് എ നായർ (സെക്രട്ടറി), മായാ കിരൺ (എന്റർടൈൻമെന്റ് സെക്രട്ടറി), സനൽ സുമിത്രൻ എം (ട്രഷറർ), റിഷി ഡേവിസ് (മെമ്പർഷിപ്പ് സെക്രട്ടറി), റീന ശ്രീധർ, മഹിമ ഷെബ തോമസ്, ദീപക് കെ പി, കൃഷ്ണൻ ഗണപതി, രഞ്ജിത്ത് രാമചന്ദ്രൻ, അനീഷ് ശിവറാം, ഫിലിപ്പ് ജേക്കബ്, ഷെരീഫ് സുലൈമാൻ,. കെനി പെരേര, എർ. ജയരാജ് ശിവദാസൻ, കെൽവിൻ ജെയിംസ്, അനീഷ് നിർമലൻ, മാത്യു വർഗീസ് എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.പ്രവേശന പരിപാടിയുടെ ഭാഗമായി KEEN 4 മിസിസ് ബ്യൂട്ടിഫുൾ 2022 എന്ന പേരിൽ ഒരു സൗന്ദര്യമത്സര ഷോ നടത്തി. ശ്രീമതി കാത്തു സച്ചിൻ ദേവ് ഷോയുടെ ആദ്യ ടൈറ്റിൽ വിജയിയായി. ശ്രീ. സോണിയ വിനു ഫസ്റ്റ് റണ്ണറപ്പും ശ്രീമതി അജീഷ പ്രവീൺ സെക്കന്റ് റണ്ണറപ്പും നേടി. ശ്രീമതി ജയ മേനോൻ, ഡോ. ദീപാ മേനോൻ, ഹരീഷ് ഗോപിനാഥ് എന്നിവരായിരുന്നു വിധികർത്താക്കൾ.ചടങ്ങിൽ വിവിധ വ്യക്തികളെ ആദരിച്ചു . പിന്നണി ഗായകരായ ശ്രീമതി പാർവതി മേനോൻ, ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ കാർണിവൽ നൈറ്റ് ഉണ്ടായിരുന്നു.