പുതിയ വിമാനങ്ങൾ വാങ്ങാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ഒരുങ്ങുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ പുതിയ ജീവനക്കാരെ തേടുന്നത്. ഇതിന്റെ ഭാഗമായുള്ള എയർ ഇന്ത്യയുടെ രണ്ടാം ഘട്ട റിക്രൂട്ട്‌മെന്റ് ആണ് ശനിയാഴ്ച നടന്നത്. അതുമൂലം ഇൻഡിഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകളും വൈകിയാണ് ഇന്നലെ പുറപ്പെട്ടത് .. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ഇൻഡിഗോയുടെ ആഭ്യന്തര വിമാനങ്ങളിൽ 45.2 ശതമാനം മാത്രമാണ് ശനിയാഴ്ച കൃത്യസമയത്ത് സർവീസ് നടത്തിയത് ..അതേസമയം എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, വിസ്താര, ഗോ ഫസ്റ്റ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ വിമാനങ്ങളും വൈകി. എന്നാൽ ഏറ്റവും കൂടുതൽ വൈകിയത് ഇൻഡിഗോയുടെ വിമാനങ്ങളാണ്.. നിരവധി എണ്ണം ക്യാബിൻ ക്രൂ അംഗങ്ങൾ അസുഖ അവധി എടുത്തതിനാലാണ് ഇൻഡിഗോ വിമാനങ്ങൾ വൈകിയത്. അവധിയെടുത്ത ഇൻഡിഗോ ജീവനക്കാർ എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷക്ക് പോയതിനാലാണ് വിമാനങ്ങൾ വൈകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം പരിശോധിക്കുകയാണെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ പിടിഐയോട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ നിലവിൽ പ്രതിദിനം ഏകദേശം 1,600 വിമാന സർവീസ് നടത്തുന്നുണ്ട്. സംഭവത്തിൽ പിടിഐയുടെ ചോദ്യത്തോട് ഇൻഡിഗോ പ്രതികരിച്ചില്ല…