സ്ത്രീശാക്തീകരണം- കോൺഗ്രസിന്റെ പ്രഖ്യാപിത നയമാണ് -എൻ കെ. പ്രേമചന്ദ്രൻ എം. പി.

മനാമ : ബഹ്‌റൈൻ ഒഐസിസി വനിതാ വിഭാഗത്തിന്റെ പുതിയ കമ്മറ്റിയുടെ പ്രവർത്താനോത്ഘാടനം ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു എൻ. കെ പ്രേമചന്ദ്രൻ എം. പി.
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയാണ്.കോൺഗ്രസ്‌ എന്ന മഹത്തായ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും, പൈതൃകവും പേറി പ്രവാസലോകത്ത് പ്രവർത്തിക്കുന്ന ഏറ്റവും പ്രാധപ്പെട്ട സംഘടനകളിൽ ഒന്നാണ് ഒഐസിസി.അതിന്റെ വനിതാ വിഭാഗത്തിനും വളരെ വലിയ ഉത്തവാദിത്വങ്ങൾ ഉണ്ട്.
സ്ത്രീശാക്തീകരണം ഈ കാലഘട്ടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷത്കരിക്കപ്പെടേണ്ട ദൗത്യങ്ങളിൽ ഒന്നാണ്.
രാജ്യത്തിന്റെ പൊതു സ്ഥിതി പരിശോധിക്കപ്പെടുമ്പോൾ, ജനാധിപത്യ പ്രക്രിയകളിൽ, ഭരണനിർവഹണ പ്രക്രിയകളിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന വലിയ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വിപ്ലവകരമായ പ്രവർത്തനം നടത്തിയ ദേശീയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌. രാജീവ്‌ ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോൾ സ്ത്രീകൾക്ക് സംവരണം നൽകുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ പാർലമെന്റിൽ അവതരിപ്പിച്ച പഞ്ചായത്തീ രാജ് – നഗരപാലിക ബില്ല് പ്രതിപക്ഷത്തിന്റെ എതിർപ്പ് മൂലം പരാജയപെട്ടു. പിന്നീട് അധികാരത്തിൽ വന്ന പി. വി. നരസിംഹ റാവു ഗവണ്മെന്റ് 1991ൽ ഭരണ ഘടനയുടെ 73,74 വകുപ്പുകളിൽ ഭേദഗതി വരുത്തി, രാജ്യത്തിന്റെ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളെ, ഭരണഘടന സ്ഥാപനങ്ങളാക്കി പ്രഖ്യാപിച്ചു നിയമനിർമാണം നടത്തി. ആ നിയമത്തിന്റെ ചുവട്പിടിച്ചു കൊണ്ട് കേരളത്തിൽ അധികാരത്തിൽ ഇരുന്ന എ കെ ആന്റണി സർക്കാർ നിയമനിർമ്മാണം നടത്തി.
33.3 ശതമാനം സ്ത്രീ സംവരണം എന്നത് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിൽ, സാമൂഹ്യ രംഗത്ത് വിപ്ലവകരമായ നിയമമാണ് നടപ്പിലാക്കിയത്. അതിനു ശേഷം പൊതു രംഗത്തേക്ക്, രാഷ്ട്രീയ രംഗത്തേക്ക്, ഭരണനിർവഹണ രംഗത്തേക്ക് സ്ത്രീകളുടെ പങ്ക് വർധിച്ചതായി നമുക്ക് കാണുവാൻ കഴിഞ്ഞു. കേരളത്തിൽ ഉമ്മൻ‌ചാണ്ടിയുടെ നേതൃത്വത്തിൽ ഉള്ള സർക്കാരിന്റെ കാലത്ത് അൻപത് ശതമാനം വനിതാ സംവരണം ഉറപ്പ് വരുത്തുന്നതിന് നടപടികൾ സ്വീകരിച്ചു. ഇപ്പോൾ നമ്മുടെ നാട്ടിൽ 57 ശതമാനം മുതൽ 60 ശതമാനം വരെ സ്ത്രീകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരത്തിൽ ഇരിക്കുന്നു.കേരളത്തിൽ നടപ്പിലാക്കിയ കുടുംബശ്രീ സംവിധാനം സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങൾക്ക് വിപ്ലവകരമായ മുന്നേറ്റം നൽകുവാൻ സാധിച്ചു. പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു മുതൽ ഡോക്ടർ മൻമോഹൻ സിംഗ് വരെയുള്ള സർക്കാരുകളുടെ കാലത്ത് ഇന്ത്യൻ ദേശീയ പ്രസ്ഥാനം സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങൾക്ക് നൽകിയ സംഭവനാകളെ അനുസ്മരിക്കണം. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയും, സോണിയ ഗാന്ധി യൂ പി എ അധ്യക്ഷ ആയിരുന്ന കാലഘട്ടത്തിൽ നടപ്പിലാക്കിയ മഹ്തമാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞത് നൂറു ദിവസത്തെ തൊഴിൽ ദിനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ആണ് നടപ്പിലാക്കിയത്. വനിതാ പ്രസിഡന്റ്‌, പ്രധാനമന്ത്രി, ലോകസഭസ്പീക്കർ തുടങ്ങി എല്ലാ മേഖലകളിലും സ്ത്രീ സാന്നിധ്യം ഉറപ്പ് വരുത്തുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് സാധിച്ചു എന്നും എൻ കെ പ്രേമചന്ദ്രൻ തന്റെ പ്രസംഗത്തിൽ അനുസ്മരിച്ചു. ഒഐസിസി വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി റോയ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി. വി രാധാകൃഷ്ണപിള്ള, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ്‌ കമ്മറ്റി ജനറൽ കൺവീനറുമായ രാജു കല്ലുംപുറം, ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം, കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡന്റ്‌ നിസാർ കൊല്ലം, ഒഐസിസി ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ഷമിലി പി ജോൺ, ഷീജ നടരാജൻ എന്നിവർ ആശംസപ്രസംഗം നടത്തി.ഒഐസിസി വനിതാ വിഭാഗം ജനറൽ സെക്രട്ടറി സുനിതാ നിസാർ സ്വാഗതവും, ബ്രൈറ്റ് രാജൻ നന്ദിയും രേഖപ്പെടുത്തി. ഒഐസിസി നേതാക്കളായ നാസർ മഞ്ചേരി, ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ജോയ് എം ഡി, വനിതാ വിഭാഗം ജനറൽ സെക്രട്ടറിമാരായ ബിന്ദു റോയ്, സുനു നിതീഷ്, രവിതാ വിപിൻ, വൈസ് പ്രസിഡന്റ്‌മാരായ സൂര്യ രജിത്, ആനി അനു, സന്ധ്യ രഞ്ജൻ, സെക്രട്ടറിമാരായ സെഫി നിസാർ, ഷംന ഹുസൈൻ,സുകന്യ ശ്രീജിത്ത്‌, ചന്ദ്രിക ബാലകൃഷ്ണൻ,സബ രഞ്ജിത്ത്, ശ്രീജ ശ്രീധരൻ,ട്രഷറർ അജിത ശിവദാസ്, അസിസ്റ്റന്റ് ട്രഷറർ നസിബ കരിം എന്നിവർ നേതൃത്വം നൽകി. നിസാർ കുന്നംകുളത്തിങ്കൽ, ഷംന ഹുസൈൻ എന്നിവർ നിയന്ത്രിച്ചു.