ദുബായ് ∙ ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധിക്കാലത്തെ പൊതുഗതാഗത സേവനങ്ങളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. ഇൗ മാസം 8 മുതൽ 11 വരെ മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ ഒഴികെ ദുബായിലെല്ലായിടത്തും പൊതു പാർക്കിങ് സൗജന്യമായിരിക്കുമെന്നും അറിയിച്ചു.
ഹാപ്പിനസ് സെന്ററുകൾ, പബ്ലിക് ബസുകൾ, ദുബായ് മെട്രോ, ട്രാം, ജലഗതാഗതം, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (വാഹനങ്ങളുടെ സാങ്കേതിക പരിശോധന) എന്നിവയുടെ പുതുക്കിയ സമയക്രമമാണ് പ്രഖ്യാപിച്ചത്. കോവിഡ് -19 ന്റെ വ്യാപനം തടയാൻ ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്ന് അതോറിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു.
പുതുക്കിയ സമയക്രമം
കസ്റ്റമേഴ്സ് ഹാപ്പിനസ് കേന്ദ്രങ്ങൾ, സേവന ദാതാക്കളുടെ കേന്ദ്രങ്ങൾ (വാഹനങ്ങളുടെ സാങ്കേതിക പരിശോധന) എന്നിവ ഇൗ മാസം 8 മുതൽ 11 തിങ്കൾ വരെ അടച്ചിരിക്കും.12 മുതൽ ഒാഫിസുകൾ പുനരാരംഭിക്കും. ഉമ്മുറമൂൽ, അൽ മനാറ, ദെയ്റ, അൽ ബർഷ, ആർടിഎയുടെ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനസ് സെന്ററുകൾ 24 മണിക്കൂറും പതിവുപോലെ പ്രവർത്തിക്കും.
ദുബായ് മെട്രോ
ദുബായ് മെട്രോ റെഡ്, ഗ്രീൻ ലൈൻ സ്റ്റേഷനുകൾ ഇൗ മാസം 8 മുതൽ 11 വരെ പ്രവർത്തിക്കും. വെള്ളിയും ശനിയും രാവിലെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ. ഞായറാഴ്ച, രാവിലെ 8 മുതൽ പിറ്റേന്ന് പുലർച്ചെ 1 വരെ. തിങ്കൾ, രാവിലെ 5 മുതൽ പിറ്റേന്ന് 1 വരെ
ദുബായ് ട്രാം
ദുബായ് ട്രാം ഇൗ മാസം 8 മുതൽ 11 വരെ സർവീസ് നടത്തും
>വെള്ളി, ശനി ദിവസങ്ങളിൽ പുലർച്ചെ 5 മുതൽ പിറ്റേന്ന് ഒന്നു വരെ സർവീസ് നടത്തു
>പൊതു ബസ് സർവീസുകൾ ഇൗ മാസം 8 മുതൽ 11 വരെയുള്ള അവധിക്കാലത്ത് പ്രവർത്തിക്കും.
> തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 4.30 മുതൽ പിറ്റേന്ന് 12.30 വരെ
> വെള്ളിയാഴ്ച പുലർച്ചെ 5 മുതൽ പിറ്റേന്ന് പുലർച്ചെ 12.30 വരെ
> ശനി മുതൽ ഞായർ വരെ രാവിലെ 6 മുതൽ പിറ്റേന്ന് 1 വരെ
മെട്രോ ലിങ്ക് ബസ് സർവീസുകളുടെ സമയം ആദ്യത്തേതും അവസാനത്തേതുമായ മെട്രോ യാത്രകളുമായി സമന്വയിപ്പിച്ചിട്ടുണ്ടെന്ന് ആർടിഎ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്;https://www.rta.ae