ഇന്ത്യയിൽ കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് റിപ്പോർട്ട്

By : BT

ഡൽഹി : ഇന്ത്യയിൽ കൊവിഡ് ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. ബി.എ 2.75 വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത് .കണ്ടെത്തിയത് ബി.എ 2.75 വകഭേദമെന്ന് ലോകാരോഗ്യ സംഘടന . യൂറോപ്പിലും അമേരിക്കയിലും ബി.എ ഫോര്‍, ബി.എ ഫൈവ് വകഭേദമാണ് പടരുന്നത്. ഇന്ത്യയില്‍ ബി.എ 2.75 വകഭേദമാണ് പടരുന്നതെന്നും ഡബ്ലു.എച്ച്.ഒ ഡയറക്ടര്‍ അറിയിച്ചു . ബി.എ 2.75 വകഭേദം ആദ്യം ഇന്ത്യയില്‍ കണ്ടെത്തിയതിന് പുറമെ മറ്റ് പത്ത് രാജ്യങ്ങളില്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡബ്ലു.എച്ച്.ഒ-യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥർ പറയുന്നു . കൂടുതൽ പഠനങ്ങൾ ഇതിനു ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി . എന്നാൽ രണ്ടാഴ്ചയായി ആഗോള തലത്തില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 30 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ആദാനോം ഗെബ്രിയേസസ് അറിയിച്ചു