ബഹ്‌റൈൻ മൈത്രി അഞ്ചാം വാർഷികം; ഈദ് ഫെസ്റ്റ് 2022 എന്ന പേരിൽ പ്രത്യേക പരുപാടി സംഘടിപ്പിക്കുന്നു

മനാമ: മൈത്രി അസോസിയേഷൻ അഞ്ചാം വാർഷികവും ഈദ് ഫെസ്റ്റ് 2022 ഉം സംയുക്തമായി വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. തെക്കൻ കേരളത്തിൽ നിന്നുമുള്ള സാമൂഹിക പ്രവർത്തകരുടെ ഒത്തൊരുമയിൽ രൂപപ്പെടുത്തിയതാണ് മൈത്രി അസോസിയേഷൻ. ബഹ്റൈനിലുണ്ടായിരുന്ന സിയാദ് ഏഴംകുളം, ബാദുഷ തേവലക്കര, അഡ്വ. ഷബീർ എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച മൈത്രി ഇന്ന് ബഹ്റൈൻ പ്രവാസ ഭൂമികയിൽ ഒേട്ടറെ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി സജീവമാണ്. ജോലികഴിഞ്ഞുള്ള സമയം സഹജീവികളുടെ ഉന്നമനത്തിനും അവരിലെ പ്രയാസങ്ങളനുഭവിക്കുന്നവർക്കുമായി നീക്കിവെക്കാനുള്ള വേദിയായാണ് മൈത്രി പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഏറെചാരിതാർഥ്യജനകമായ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് പ്രസിഡന്‍റ് നൗഷാദ് മഞ്ഞപ്പാറ വ്യക്തമാക്കി. രക്തദാനം, മെഡിക്കൽ ക്യാപ്, ഫുഡ് കിറ്റ് വിതരണം, വിദ്യാഭ്യാസ സഹായം, ഉയർന്ന വിജയം നേടിയ കുട്ടികൾക്ക് പ്രോൽസാഹനം, സാമൂഹിക മേഖലയിലുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചർച്ചകൾ, ലേബർ ക്യാമ്പുകളിൽ സഹായമെത്തിക്കൽ, ഇഫ്താർ കിറ്റ് വിതരണം, ചികിൽസാ സഹായം തുടങ്ങി ഒേട്ടറെ ജനസേവന പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിനുള്ളിൽ നടത്താൻ സാധിക്കുകയുണ്ടായി. ബഹ്‌റൈൻ ക്യാപിറ്റൽ ഗവർണറേറ്റിന്റെ സഹായത്തോടെ റമളാൻ കാലയളവിൽ കഷ്ടതയനുഭവിക്കുന്ന ലേബർ ക്യാമ്പുകളിൽ ഭക്ഷണം എത്തിക്കുവാനും അതുവഴി ക്യാപിറ്റൽ ഗവർണറേറ്റിന്റെ അംഗീകാരം നേടുവാനും സാധുച്ചു . മൈത്രി അഞ്ചാം വാർഷികം വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് സ്വാഗത സംഘം രൂപവത്കരിച്ച് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഷിബു പത്തനം തിട്ടയുടെ നേതൃത്വത്തിലുള്ള സമിതിയാണ് വാർഷിക പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്. ജൂലൈ 11 തിങ്കൾ വൈകിട്ട് 6.30 ന് സെഗയ്യയയിലെ കെ.സി.എ ഹാളിൽ നടക്കുന്ന ഈദ് ഫെസ്റ്റ് 2022ൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിമായിരുന്ന ഇമ്രാൻ ഖാൻ നയിക്കുന്ന ഇശൽ നിലാവും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രമുഖ മോട്ടിവേഷണൽ സ്പീക്കറായ പി.എ.എം ഗഫൂർ മുഖ്യ പ്രഭാഷണവും നടത്തും. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലയിലുള്ളവരുടെ സാന്നിധ്യമുണ്ടാകും. ബി.എം.സിയുടെ ബാനറിൽ മൈഡിയ അവതരിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകർ ഷിഫ അൽ ജസീറ മെഡിക്കൽ സെന്‍റർ, കിംസ് മെഡിക്കൽ സെന്‍റർ എന്നിവരായിരിക്കും. മോട്ടോർ സ്പോർട്ട്, എൻ.ഇ.സി റെമിറ്റ്, ഖലൈഫാത്, പേൾ ഓഷൻ ഷിപ്പിങ് സർവീസസ്, എക്സൽ, മീഡിയ രംഗ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. വാർഷിക പരിപാടി വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പ്രസിഡന്‍റ് നൗഷാദ് മഞ്ഞപ്പാറ, ജന. സെക്രട്ടറി മുസ്തഫ സുനിൽ, സെക്രട്ടറി സലീം തയ്യിൽ, ട്രഷെറർ അബ്ദുൽ ബാരി , വൈസ് പ്രസിഡന്റ് സകീർ ഹുസൈൻ, സ്വാഗത സംഘം ചെയർമാൻ ഷിബു പത്തനം തിട്ട, , പ്രോഗ്രാം കൺവീനർ ഷിബു ബഷീർ, വൈസ് ചെയർമാൻമാരായ സഈദ് റമദാൻ നദ്വി തുടങ്ങിയവർ പങ്കെടുത്തു.