ബഹ്റൈൻ : കഴിഞ്ഞ 13 വർഷമായിവീട്ടുകാരുമായി ബന്ധമില്ലാതിരുന്ന തിരുവനന്തപുരം സ്വദേശിയെ ഒടുവിൽ ബഹ്റൈനിൽ കണ്ടെത്തിയത് . സ്വന്തം പിതാവിനെ കണ്ടെത്താൻ മകൾ അഞ്ജു സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസം നടത്തിയ അഭ്യർഥന ഇവിടുത്തെ പ്രവാസി മലയാളികൾ ഏറ്റെടുക്കുകയായിരുന്നു . വീട്ടിൽ അമ്മക്ക് ജോലിയൊന്നും ഇല്ലെന്നും തനിക്ക് കോളജിൽ ഫീസ് അടക്കാൻ കഴിഞ്ഞിട്ടില്ലെന്നും അച്ഛനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുതരണമെന്നും അഞ്ജു ഫേസ്ബുക്കിൽ കുറിച്ചത് ഏറ്റെടുത്ത പ്രവാസികൾ പലവഴിക്കും ചന്ദ്രനായി അന്വേഷണം ആരംഭിച്ചത് . തിരുവനന്തപുരം കുളത്തൂർ ഉച്ചക്കട സ്വദേശിയായ കെ. ചന്ദ്രനെ സാമൂഹിക പ്രവർത്തകനായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിത്ലാണ് കണ്ടെത്തിയത്. 2009 ആഗസ്റ്റ് 18നാണ് ചന്ദ്രൻ ബഹ്റൈനിൽ എത്തിയത്. 2011ൽ വിസയുടെ കാലാവധി കഴിഞ്ഞിരുന്നു . അതിനു ശേഷം വിസ ഇത് വരെ പുതുക്കിയിട്ടുമില്ല . ഇതിനിടെ പാസ്പോർട്ടിന്റെ കാലാവധിയും അവസാനിച്ചു. ചെറിയ ജോലികൾ ചെയ്ത് ജീവിച്ച ഇദ്ദേഹം പിന്നീട് നാട്ടിലേക്ക് തിരിച്ചുപോയില്ല നാട്ടിൽ ആരുമായും ബന്ധവും പുലർത്തിയില്ല . ഏറെക്കാലം വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്ന് കണ്ടെത്താൻ വീട്ടുകാർ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.പോസ്റ്റ് ശ്രദ്ധയിൽ പെട്ട ടാക്സി ഡ്രൈവർ വിവരം അറിയിക്കുകയായിരുന്നു തുടർന്ന് നടന്ന അന്വേഷണത്തിൽ മുഹറഖിലെ കാസിനോ ഗാർഡനടുത്തു ചന്ദ്രനെ പൊതു പ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തുകയായിരുന്നു . ചന്ദ്രനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ എംബസിയിൽ അറിയിച്ചതായും . രേഖകൾ ശരിയാക്കി ഇദ്ദേഹത്തെ നാട്ടിലേക്കയക്കാനുള്ള ശ്രമത്തിലാണെന്നും പ്രവാസി ലീഗൽ സെൽ കൺട്രി കൂടി ആയ സുധീർ തിരുനിലത്ത് പറഞ്ഞു.
മകളുടെ ഫേസ് ബുക്ക് പോസ്റ്റ് : പതിമൂന്നു വർഷങ്ങൾക്കു ശേഷം പിതാവിനെ സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ബഹ്റിനിൽ കണ്ടെത്തി
BY : VIDYA VENU