യൂ എ ഇ : യു.എ.ഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ നിലനിൽക്കുന്നതായി പ്രവാസികൾ വിശ്വസിക്കുന്നതായി അന്താരാഷ്ട്ര സർവേ. തൊഴിൽ സാധ്യതകളുടെ കാര്യത്തിൽ ലോകത്ത് ഇമാറാത്ത് ഒന്നാമാതാണെന്നും ‘ഇന്റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ 2022’ സർവേ യിൽ പറയുന്നു . 71 ശതമാനം പ്രവാസികളും യു.എ.ഇയിലെ ത ങ്ങളുടെ ജീവിതത്തിൽ സന്തുഷ്ടരാണെന്നും ഇത് ആഗോള ശരാശരിയുടേതിന് സമാനമാണെന്നും വ്യക്തമാക്കുന്നു.വിദേശികൾക്ക് ജോലിചെയ്യാനും ജീവിക്കാനും യോജിച്ച ലോകത്തെ പത്തു നഗരങ്ങളുടെ പട്ടികയിലും യു.എ.ഇ സ്ഥാനം പിടിച്ചു . 12,000 പ്രവാസികളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചാണ് സർവേ നടത്തിയത് .
സ്ഥിരതാമസമാക്കാനും ജോലി ചെയ്യാനുമുള്ള സാവകാശം , ജീവിത ഗുണനിലവാരം, എന്നിവയാണ് യു.എ.ഇയുടെ മുന്നേറ്റത്തിന് കാരണമായതെന്ന് സർവേ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു . 52 രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് രാജ്യം കരസ്ഥമാക്കിയത് . ഭരണപരമായ സംവിധാനങ്ങളും വിസ ലഭിക്കാനുള്ള വേഗതയും യു.എ.ഇയെ പ്രവാസികളുടെ ഇഷ്ടരാജ്യമാക്കുന്നു.
ഓൺലൈൻ പേയ്മെന്റ് പ്രത്യേക പരാമർശവും സർവേയിൽ പറയുന്നു . കൂടാതെ പ്രവാസികൾ ജോലിചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് യു.എ.ഇയുള്ളത്. 87ശതമാനം പേരും രാജ്യത്ത് ലഭിക്കുന്ന ശമ്പളത്തിലും മറ്റു ആനുകൂല്യങ്ങളിലും സന്തുഷ്ടരാണ്. എക്സ്പാറ്റ് ഇൻസൈഡർ ആഗോളതലത്തിൽ നടത്തിയ സർവേ ഫലമനുസരിച്ച് മെക്സികോ, ഇന്തോനേഷ്യ, തായ്വാൻ, പോർചുഗൽ, സ് പെയിൻ, യു.എ.ഇ, വിയറ്റ്നാം, തായ്ലൻഡ്, ആസ്ട്രേലിയ, സിംഗപ്പൂർ എന്നിങ്ങനെയാണ് പ്രവാസികൾക്ക് ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയിൽ ഉള്ളത് .