റിയാദ്: സൗദി യുവതീയുവാക്കൾക്ക് ഡിജിറ്റൽ മേഖലയിൽ ഐ.ബി.എം പരിശീലനം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി .യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സന്ദർശനത്തോടെയാണ് ഇന്റർനാഷനൽ ബിസിനസ് മെഷീൻ (ഐ.ബി.എം)സൗദി വിവരസാങ്കേതികവിദ്യ അതോറിറ്റി കരാർ ഒപ്പുവെച്ചത് .ഇന്റർനാഷനൽ കോഓപറേഷൻ ആൻഡ് പാർട്ട്ണർഷിപ് ഡെപ്യൂട്ടി മന്ത്രി ഇസ്സാം അൽതുക്കൈർ, ഐ.ബി.എം സൗദി ജനറൽ മാനേജർ ഫഹദ് അൽഅനസി എന്നിവരാണ് കരാർ ഒപ്പുവെച്ചത്.ഈ കരാർ പ്രകാരം എട്ടു സംരംഭങ്ങൾ നടപ്പാക്കുന്നതുവഴി മധ്യപൗരസ്ത്യ-ഉത്തരാഫ്രിക്ക മേഖലയിലെ സാങ്കേതികവിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനംഉയർത്താൻ സഹായിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട്.നാലാം വ്യവസായിക വിപ്ലവത്തിലേക്കുള്ള സൗദി അറേബ്യയുടെ നിക്ഷേപകേന്ദ്രീകൃത ലക്ഷ്യവുമായി ബന്ധിപ്പിക്കുന്നതാണ് കരാറെന്നും അധികൃതർ അറിയിച്ചു ഇതുമായി ബന്ധപ്പെട്ട മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിങ്ങും സൈബർ സുരക്ഷയും ഗവേഷണവും സോഫ്റ്റ്വെയർ ഡെവലപ്പിങ്ങും ക്ലൗഡ് കമ്പ്യൂട്ടിങ്ങും ഉൾകൊള്ളിക്കുമെന്നു അധികൃതർ അറിയിച്ചു