ബഹ്റൈൻ: ബഹ്റൈനിലെ ആരോഗ്യമേഖലയിൽ ഡിജിറ്റലൈസേഷൻ നടപടികൾ വേഗത്തിലാകുന്നത്തിനായി ആരോഗ്യ സേവനദാത്തക്കളുടെയും മെഡിക്കൽ പ്രൊഫഷനലുകളുടെയും ലൈസൻസുകൾക്കുള്ള അപേക്ഷ ഓൺലൈനിലൂടെ നല്കാവുന്നതാണെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി . www. munshaat.nhra.bh എന്ന വെബ് സൈറ്റിലൂടെയാണ് അപേക്ഷകൾ നൽകേണ്ടത് . ഡോക്ടർമാർ ,നഴ്സിങ് ജോലിചെയുന്നവർ എന്നിവരുടെ പ്രൊഫഷണൽ ലൈസൻസ് പുതുക്കാൻ വെബ് സൈറ്റ് വഴി സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. എൻ എച്ച് ആർ എ ഓഫീസിൽ നേരിട്ടുപോകാതെതന്നെ ഓൺലൈൻവഴി ചെയ്യുന്നത്തിലൂടെ മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വളരെ പ്രേയോജനമാകുമെന്ന് എൻ എച്ച് ആർ എ ചീഫ് എക്സിക്യൂട്ടീവ് ഡോ.മറിയം അൽ ജലാഹ്മ പറഞ്ഞു .