പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ ആചരിച്ചു

ബഹ്‌ റൈൻ : മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തെ ഭാഗ്യമോടെ അലങ്കരിച്ച മലങ്കരയിലെ എട്ടാം പൗരസ്ത്യ കാതോലിക്കായും, 21-ാം മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായുടെ ഒന്നാം ഓർമ്മ പെരുന്നാൾ ജൂലൈ 15 വെള്ളിയാഴ്ച ബഹ്‌ റൈൻ സെന്റ്‌ മേരീസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ സമുചിതമായി കൊണ്ടാടി .

അന്നേ ദിവസം കത്തീഡ്രലിൽ വി. കുർബാനയും തുടർന്ന് ഇന്ത്യൻ സ്കൂളിൽ വെച്ച് അനുസ്മരണ സമ്മേളനവും നടത്തപ്പെട്ടു. വികാരി ഫാ. പോൾ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം അസ്സി: വികാരി ഫാ. സുനിൽ കുര്യൻ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി ശ്രീ ബെന്നി വർക്കി സ്വാഗതവും, ശ്രീ ജോസഫ് ചീനിക്കാല പ: പിതാവിന്റെ ജീവചരിത്രവും അവതരിപ്പിച്ചു. KCEC പ്രസിഡന്റ് റവ. ദിലീപ് ഡേവിഡ്സൺ മാർക്ക് , ഇന്ത്യൻ സ്കൂൾ ചെയർമാൻ ശ്രീ പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് ശ്രീ സാനി പോൾ , BKS വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി . തുടർന്ന് സുവനീർ പ്രകാശനവും ഡോക്യൂമെന്ററിയും ഇടവക ഗായക സംഘത്തിന്റെ അനുസ്മരണ സംഗീതവും നടത്തപ്പെട്ടു ഇടവക ട്രസ്റ്റി ശ്രീ സാമുവേൽ പൗലോസ് നന്ദി അർപ്പിക്കുകയും റവ ഡീക്കൻ ജെറിൻ പി ജോൺ സമാപന പ്രാർത്ഥന നടത്തുകയും ചെയ്തു. കടന്നു വന്ന എല്ലാ വിശ്വാസികളും ശ്രാദ്ധ സദ്യയിലും പങ്കെടുത്തു. ശ്രീ ലെനി പി മാത്യു യോഗം നിയന്ത്രിച്ചു.