മസ്കത്ത്: ലോകത്തെ പ്രബലമായ പാസ്പോർട്ടുകളുടെ പട്ടികയിൽ 15ാം റാങ്കുമായി യു.എ.ഇ ഗൾഫ് രാജ്യങ്ങളിൽ മുന്നിൽ ,ഖത്തർ 55ാം സ്ഥാനത്താണ്, ഒമാനും സൗദിയും 68ാം സ്ഥാനം പങ്കിട്ടു. പാസ്പോർട്ട് ഉടമക്ക് മുൻകൂർ വിസയില്ലാതെയും ഓൺ അറൈവൽ വിസയിലും എത്ര രാജ്യങ്ങൾ സന്ദർശിക്കാമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആ പാസ്പോർട്ടിന്റെ പ്രബലത നിശ്ചയിക്കുന്നത്. 59 റാങ്കുള്ള കുവൈത്തിന്റെ പാസ്പോർട്ട് സ്കോർ 96 ആണ്. ബഹ്റൈൻ 66ാം റാങ്കിലാണ്. 86 ആണ് പാസ്പോർട്ട് സ്കോർ. ജപ്പാൻ ഒന്നാം റാങ്കും, സിങ്കപ്പൂർ രണ്ടും, സൗത്ത് കൊറിയ മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു, ഇന്ത്യയുടെ സ്ഥാനം 85ആണ്