മുഹറഖ് :വിമാനാപകടമുണ്ടാകുന്ന സാഹചര്യത്തിൽ നടപ്പിലാക്കേണ്ട അടിയന്തര നടപടികളുമായി ബന്ധപ്പെട്ട പരിശീലനത്തിന്റെ ഭാഗമായി ബഹ്റൈൻ ഇന്‍റർനാഷനൽ എയർപോർട്ട് പൊലീസ് മോക് ഡ്രിൽ നടത്തി എന്ന് അധികൃതർ അറിയിച്ചു . സിവിൽ ഡിഫൻസുമായി ചേർന്നാണ് പരിശീലന പരിപാടി നടപ്പിലാക്കിയത് . വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ നിന്നുമാറി മറ്റൊരു വിമാനത്തിൽ ഇടിക്കുകയും ഇന്ധനചോർച്ചയുണ്ടായി മൂന്ന് സ്ഥലങ്ങളിൽ തീപിടിത്തമുണ്ടാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാക്കിയായിരുന്നു, പരിശീലനം പോലീസ് സിവിൽ ഡിഫൻസും ഇങ്ങനെയുള്ള അപകടങ്ങൾ നേരിടാൻ പ്രാപ്തമാണെന്നുള്ള തരത്തിലാണു ഡ്രില്ല് നടന്നത്.