മംഗല്യ നിര -2024 : സമൂഹ വിവാഹ പ്രഖ്യാപനവുമായി കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ല റിവൈവ് -22

മനാമ: 2022- 2024 വർഷത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെഎംസിസി ബഹ്‌റൈൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനോദ്‌ഘാടനം റിവൈവ് ’22 പ്രൗഢഗംഭീരമായി മനാമ കെഎംസിസി ഹാളിൽ വച്ച് നടന്നു. അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളിൽ മംഗല്യ നിര – 2024 ആണ് ഏറ്റവും ശ്രദ്ധേയം .
ജില്ലയിലെ നിർദ്ധനരായ കുടുംബങ്ങളിലെ 3 യുവതികളുടെ വിവാഹത്തിന് ആവശ്യമായ മുഴുവൻ ചെലവും ജില്ലാ കമ്മിറ്റി വഹിക്കുന്ന പദ്ധതിയാണ് ഇത് .

ജില്ലാ വർക്കിങ് കമ്മിറ്റി മെമ്പർ അബ്ദുൽ കരീമിന്റെ ഖിറാഅത്തോടെ ആരംഭിച്ച പൊതുപരിപാടി സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.. ജില്ല കെഎംസിസി പ്രസിഡന്റ് ഷറഫുദ്ദീൻ മരായമംഗലം അധ്യക്ഷതവഹിച്ചു. യൂത്ത്‌ലീഗ് മുൻ ട്രഷറർ MA സമദ് മുഖ്യപ്രഭാഷണം നടത്തി.

“രാഷ്ട്രീയ പ്രവർത്തനം എന്നത് അധികാര സ്ഥാനങ്ങൾക്ക് വേണ്ടി ആകരുത് അങ്ങനെയായാൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഒരു പ്രസക്തിയുമുണ്ടാവില്ല.
സ്ഥാന മാനങ്ങൾ ഒന്നുമില്ലാത്ത എത്രയോ മനുഷ്യരുടെ കഠിനധ്വാനം കൊണ്ട് മാത്രമാണ് ലീഗ് ഉൾപ്പടെ യുള്ള മുഴുവൻ രാഷ്ട്രീയ പാർട്ടികളും ഉണ്ടായിട്ടുള്ളത് ” എന്നും മുഖ്യ പ്രഭാഷണത്തിൽ സമദ് ചൂണ്ടിക്കാട്ടി ..

സംസ്ഥാന കെഎംസിസി ആക്റ്റിങ് പ്രസിഡണ്ട് ഗഫൂർ കയ്പമംഗലം,സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ ,സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവർ ആശംസകൾ നേർന്നു.

2022-2024 കാലയളവിൽ ജില്ലാ കമ്മറ്റി നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തന പദ്ധതികൾ ജില്ല ഓർഗനൈസിങ് സെക്രട്ടറി നൗഫൽ പടിഞ്ഞാറങ്ങാടി വിശദീകരിച്ചു.
ജില്ലാ കെഎംസിസി മുൻ ട്രഷററും ബഹ്‌റൈനിലെ പ്രമുഖ ബിസിനസ്സുകാരനുമായ ഷൈൻ ഗോൾഡ് എംഡി അബ്ദുറഹിമാനെയും , ജില്ലാ വർക്കിങ് കമ്മിറ്റി അംഗം അഷ്റഫ് മരുതൂരിനെയും ജില്ലാ കമ്മിറ്റിക്ക് വേണ്ടി സദസ്സിൽ എം എ സമദ് ആദരിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന മാപ്പിളപ്പാട്ട് മത്സരത്തിലെ വിജയികൾക്കുള്ള അവാർഡ് വിതരണവും സമദ് നിർവഹിച്ചു.കെഎംസിസി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് , ട്രഷറർ റസാഖ് മൂഴിക്കൽ , ഓർഗനൈസിങ് സെക്രട്ടറി കെപി മുസ്തഫ പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് മാരായ നിസാമുദ്ധീൻ മാരായമംഗലം ഹാഷിക്ക് പത്തിൽ , യൂസഫ് മുണ്ടൂർ അൻവർ കുമ്പിടി,നൗഷാദ് പുതുനഗരം,നിസാം മാരായമംഗലം, സെക്രട്ടറിമാരായ അനസ് തച്ചനാട്ടുകാരാ , ഫൈസൽ വടക്കഞ്ചേരി , യഹിയ വണ്ടും തറ , ഷഫീഖ് വല്ലപ്പുഴ , എന്നിവർക്ക് പുറമെ മറ്റു സംസ്ഥാന ജില്ലാ , ഏരിയ , മണ്ഡലം , പഞ്ചായത്ത് നേതാക്കൾ ,ഒഐസിസി നേതാക്കൾ
എന്നിവരും പൊതു പരിപാടിയിൽ സംബന്ധിച്ചു.മാസിൽ പട്ടാമ്പി അവതാരകനായ പൊതു യോഗത്തിൽ ജില്ലാ വർക്കിങ് കമ്മിറ്റി അംഗങ്ങളായ ബഷീർ കെ എച്ച് , ബഷീർ കെപി , സാക്കിർ മേപ്പറമ്പ് , അൻസാർ ചങ്ങലീരി , അനസ് മണ്ണാർക്കാട് , ഷാജഹാൻ പിപി കൂടല്ലൂർ , നിസാം റാഷിദ് തൃത്താല , നാസിം കണ്ണൂർ തുടങ്ങിയവർ നേതൃത്വം നൽകി .ജില്ലാ ജനറൽ സെക്രട്ടറി ഇൻമാസ് ബാബു സ്വാഗതവും ട്രഷറർ ഹാരിസ് വി വി തൃത്താല നന്ദിയും പറഞ്ഞു .