ദമ്മാം : സൗദിയില്‍ ബേബി സീറ്റില്ലാതെ കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റില്‍ ഇരുത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം. കുഞ്ഞു പ്രായമുള്ള കുട്ടികളെ രക്ഷിതാക്കളോടൊപ്പം മുന്‍ സീറ്റില്‍ ഇരുത്തുന്നത് നിയമ ലംഘനമായി കണക്കാക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി. കുട്ടികള്‍ക്കൊപ്പം ഇരിക്കല്‍ നിര്‍ബന്ധമാണെങ്കില്‍ രക്ഷിതാവും കുട്ടിയും പിന്‍സീറ്റ് തെരഞ്ഞെടുക്കാവുന്നതാണ്. അല്ലാത്ത പക്ഷം ബേബി സീറ്റ് ഉപയോഗിച്ച് കുട്ടിയെ ഇരുത്താമെന്നും അധികൃതർ വ്യക്തമാക്കി .