ഹിജ്റ പൊതുഅവധി പ്രഖ്യാപിച്ച് യു.എ.ഇ

DESK@U.A.E

ദുബൈ: ഹിജ്റ വർഷാരംഭത്തോടനുബന്ധിച്ച് (ഹിജ്റ വർഷം 1444) യു.എ.ഇയിലെ എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി പ്രഖ്യാപിച്ചു. ജൂലൈ 30 ശനിയാഴ്ച  ശമ്പളത്തോടുകൂടിയണ്  സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി നൽകുന്നത്. പൊതുമേഖലയിലെയും സ്വകാര്യ മേഖലകളിലെ ഔദ്യോഗിക അവധികൾ ഏകീകരിക്കാൻ യു.എ.ഇ നൽകിയ  ഉത്തരവിനെ തുടർന്നാണ് ശനിയാഴ്ച അവധി നൽകുന്നതെന്ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ (MOHRE) വ്യക്തമാക്കി . ഇതു കൂടാതെ, പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് രാജ്യത്ത് ഒക്ടോബർ 8ന്പൊതു അവധിയായിതീരുമാനിച്ചിട്ടുണ്ട്  എന്നാൽ ഇതും ഒരു ശനിയാഴ്ചയായിരിക്കും. ഇനി  അടുപ്പിച്ച് പൊതു അവധി യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് അതായത് ഡിസംബർ 1 വ്യാഴം മുതൽ, ഡിസംബർ 4 ഞായറാഴ്ച വരെ നാല് ദിവസമാണ്  അവധി