സൗദിയിൽ സഭ്യമല്ലാത്ത ദൃശ്യങ്ങളും പരസ്യങ്ങളും യു ട്യൂബ് നീക്കം ചെയ്തു

ദമ്മാം : ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയയും GCAM) കമ്മ്യൂണിക്കേഷൻസ് & ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനും (CITC) സംയുക്ത പ്രസ്താവനയിൽ ഇത്തരം വീഡിയോയും ചിത്രങ്ങളും നീക്കം ചെയ്യാൻ യുട്യൂബിന് കർശന നിർദ്ദേശം നൽകിയിരുന്നു.ഇതിനെ തുടർന്നാണ് യു ടുബ് നടപടി കൈക്കൊണ്ടിരിക്കുന്നത് . സൗദിയിലെ മീഡിയ ഉള്ളടക്ക നിയന്ത്രണങ്ങൾ ലംഘിക്കുന്ന തരത്തിലാണ് ഇവ പ്രദർശിപ്പിച്ചിരുന്നത്. ഇത്തരം വീഡിയോ ക്ലിപ്പുകൾ സംപ്രേക്ഷണം ചെയ്യുന്നത് തുടർന്നാൽ,ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.ഇസ്ലാമിക മൂല്യങ്ങൾക്കും തത്വങ്ങൾക്കും നിരക്കാത്തതു സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ കഴിഞ്ഞ കാലത്തു യൂടൂബിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരുന്നു.