പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തൽ തീരുമാനം കർശനമായി നടപ്പിലാക്കും

കുവൈറ്റ് : പരിസ്ഥിതി നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്താനുള്ള തീരുമാനം കർശനമായി നടപ്പാക്കുമെന്ന് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു . ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് പരിശോധന നടപടികൾ സജീവമാക്കാൻ ഇൻസ്പെക്ഷൻ ആൻഡ് കണ്ട്രോൾ വകുപ്പിന് നിർദേശം നൽകിയതായി അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് അബ്ദുല്ല അൽ അഹമ്മദ് വ്യക്തമാക്കി . നിലവിൽ പാരിസ്ഥിതിക ലംഘനം വലിയ കുറ്റകൃത്യമായാണ് കുവൈറ്റിൽ കണക്കാക്കപ്പെടുന്നത്. ഉൾക്കടൽ മത്സ്യബന്ധനം, നിച്ഛയിച്ച സ്ഥലത്തു അല്ലാതെ മാലിന്യം തള്ളൽ, മണൽ മോഷണം എനിയ്‌വ അതീവ കുറ്റമാണ് കുവൈറ്റിൽ . ഇത്തരം നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കും .

കൂടാതെ പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് വിവിധരാജ്യക്കാരായ പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ നിരീക്ഷിക്കും നിയമം ലംഘിക്കുന്നവരെ നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി