ദുബൈ: യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞു .പെട്രോൾ ലിറ്ററിന് 60 ഫിൽസും, ഡിസൽ ലിറ്ററിന് 62 ഫിൽസുമാണ് കുറച്ചത്. പുതിയ നിരക്ക് ഇന്ന് മുതൽ നിലവിൽ യു.എ.ഇയിലെ ഇന്ധനവില കഴിഞ്ഞ മാസങ്ങളിൽ ഉയർന്നിരുന്നു ഇത് സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരെയും പ്രതികൂലമായി ബാധിച്ചിരുന്നു. ഇന്ധന വില ഇനിയും കൂടുമോ എന്ന ആശയക്കുഴപ്പത്തിൽ നിൽക്കവെയാണ് വില കുറക്കാനുള്ള തീരുമാനം നിലവിൽവന്നത് . സൂപ്പർ പെട്രോളിന്റെ വില 4 ദിർഹം 63 ഫിൽസിൽ നിന്ന് 4 ദിർഹം 03 ഫിൽസായി. കഴിഞ്ഞമാസം 4 ദിർഹം 52 ഫിൽസ് വിലയുണ്ടായിരുന്ന സ്പെഷൽ പെട്രോളിന്റെവില 3 ദിർഹം 92 ഫിൽസായി. ഇ പ്ലസ് പെട്രോളിന്റെ വില 4 ദിർഹം 44 ഫിൽസിൽ നിന്ന് 3 ദിർഹം 84 ഫിൽസായി. ഡീസൽ വില 4 ദിർഹം 76 ഫിൽസിൽ നിന്ന് 4 ദിർഹം 14 ഫിൽസായി കുറഞ്ഞു .
യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞു
DESK@UAE