യു.എ.ഇ:രാഷ്ട്രീയമേഖലയിലുള്ളവരുമായുള്ള പണമിടപാടിന് പ്രത്യേക മാർഗനിർദേശം കൊണ്ടുവന്ന് യു.എ.ഇ സെൻട്രൽ ബാങ്ക്. രാഷ്ട്രീയ നേതാക്കളും അവരുമായി ബന്ധപ്പെട്ടവരുമായുള്ള ഇടപാടുകാരാണെങ്കിൽ സ്വീകരിക്കേണ്ട മുൻകരുതലുമായി ബന്ധപ്പെട്ട് യുഎ.ഇയിലെ ധനകാര്യ സ്ഥാപനങ്ങൾക്കാണ് സെൻട്രൽ ബാങ്ക് നിർദേശം കൊടുത്തത് . കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ഫണ്ടിങ് എന്നിവ തടയുന്നതിന് നടപ്പാക്കുന്ന കരുതൽ നടപടികളുടെഭാഗമായാണ്ഇത്
രാഷ്ട്രീയക്കാർ,അവരുമായി ബന്ധപ്പെട്ടവർഎന്നിവരുമായുള്ള ഇടപാടുകളിൽ പ്രത്യേകജാഗ്രതനൽകണമെന്ന് സെൻട്രൽ ബാങ്ക്ധനകാര്യസ്ഥാപനങ്ങൾക്ക്പ്രത്യേകമാർഗനിർദേശം നൽകി . യു.എ.ഇയിൽ ലൈസൻസോടെ പ്രവർത്തിക്കുന്ന മുഴുവൻ ധനകാര്യ സ്ഥാപനങ്ങളും അനധികൃത പണമിടപാടുകൾ തടയാനുള്ള നിർദേശങ്ങൾ പാലിക്കണം .സംശയകരമായ മുഴുവൻ ഇടപാടുകളും ധനകാര്യ ഇന്റലിജൻസ് വിഭാഗത്തിന് റിപ്പോർട്ട് നൽകണമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി . ‘goAML’എന്ന പോർട്ടൽ വഴിയാണ് ഇടപാടുകൾ റിപ്പോർട്ട് ചെയ്യേണ്ടത്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവ തടയാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് സെൻട്രൽബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ അറിയിച്ചു.