സൗദിയിൽ കനത്ത മഴയ്ക്കു സാധ്യത

റിയാദ്: ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ മഴയ്ക്ക് സാധ്യത അതിനാൽ പുറത്തിറങ്ങുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് പൊതുജനങ്ങളെ അറിയിച്ചു .അസീർ, നജ്റാൻ, ജസാൻ, അൽബാഹ, മക്കഎന്നീപ്രദേശങ്ങളിൽ കനത്തമഴ പെയ്യുമെന്നും കൊടുങ്കാറ്റ്മൂലം പേമാരിയാകാനുള്ള സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റിപ്പോർട്ടിനെ അനുസരിച്ചാണ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് . റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസിം പ്രവിശ്യ, മദീന, ഹാഇൽ, തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തി മേഖല എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.മഴ സമയങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുവേണ്ടി ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വക്താവ് കേണൽ മുഹമ്മദ് അൽ ഹമ്മാദി വ്യക്തമാക്കി . മഴവെള്ളപ്പാച്ചിൽ മൂലം തോടുകൾ രൂപപ്പെടുന്ന സ്ഥലങ്ങളിലും വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള താഴ്വരകളിലും നിന്ന് മാറി നിൽക്കാൻ അദ്ദേഹം ആളുകളോട് നിർദ്ദേശിച്ചു .വിവിധ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമ അകൗണ്ടുകളിലൂടെയും പ്രഖ്യാപിച്ച സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾനിർബന്ധമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു .