മനാമ: ലോകസമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ജിസിസി രാജ്യങ്ങളിൽ നിന്ന് ബഹ്റൈന് മൂന്നാം സ്ഥാനം ലഭിച്ചു . ‘ഗ്ലോബൽ ഫിനാൻസ്’ ‘ പ്രസിദ്ധീകരിച്ച 2022ലെ റിപ്പോർട്ട് അനുസരിച്ചുള്ള കണക്കാണ് ഇത് . ആഗോളതലത്തിൽ 25ാമത്തെ സ്ഥാനമാണ് ബഹ്റൈനിന് രാജ്യത്തെ ജനങ്ങളുടെ വാങ്ങൽ ശേഷി (പച്ചേസ് പവർ പാരിറ്റി -പി.പി.പി) അനുസരിച്ചാണ് റിപ്പോർട്ട് കണക്കാക്കിയിരിക്കുന്നത് . ചെറിയ രാജ്യങ്ങളാണ് പട്ടികയിൽ മുന്നിലെത്തിയതിൽ കൂടുതലും .ഒരേ ഉൽപന്നത്തിന് വിവിധ രാജ്യങ്ങളിലെ വില താരതമ്യപ്പെടുത്തിയാണ് ഓരോ കറൻസിയുടെയും യഥാർഥ വാങ്ങൽശേഷി മനസിലാകുന്നത് രാജ്യത്തെ പണപ്പെരുപ്പവും സാധനങ്ങളുട വിലയും പരിഗണിച്ചാണ് ജി.ഡി.പി -പി.പി.പി കണക്കാക്കപ്പെടുന്നത് . ലക്സംബർഗാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 140,694 ഡോളറാണ് ഇവിടുത്തെ ജനങ്ങളുടെ ആളോഹരി വാങ്ങൽശേ ഷി. സിംഗപ്പൂർ (131,580), അയർലൻഡ് (124,596), ഖത്തർ (112,789 ), മക്കാവു (85,611), സ്വിറ്റ്സർലൻഡ് (84,658), യു.എ.ഇ (78,2 55), നോർവേ (77,808), അമേരിക്ക (76,027), ബ്രൂണൈ (74,953)ഈ രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടംനേടിയ .25ാം സ്ഥാനത്തുള്ള ബഹ്റൈന്റെ ആളോഹരി വാങ്ങൽശേഷി 57,424 ഡോളറാണ്. മറ്റ് ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ (55,368) 27ാം സ്ഥാനത്തും കുവൈത്ത് (50,919) 31ാം സ്ഥാനത്തും ഒമാൻ (35,28 6) 56ാം സ്ഥാനത്തുമാണ്
ലോകസമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ:ജിസിസി രാജ്യങ്ങളിൽ നിന്ന് ബഹ്റൈന് മൂന്നാം സ്ഥാനം
DESK@BAHRAIN