
ആരോഗ്യം ശ്രദ്ധിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാം എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദ്റുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവാസി സൗഹൃദ ക്യാമ്പുകൾ എന്ന് അദ്ദേഹം പറഞ്ഞു. തണൽ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് റഷീദ് മാഹി, ലൈറ്റ് ഓഫ് കൈൻഡ്നെസ് കോഡിനേറ്റർ സെയ്ദ് ഹനീഫ്, യൂത്ത് ഇന്ത്യ പ്രസിഡൻറ് അനീസ് വി. കെ. അൽ ഹിലാൽ പ്രതിനിധി ഗൈതർ ജോർജ്, സാമൂഹിക പ്രവർത്തകനായ ബഷീർ വാണിയക്കാട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.പ്രവാസി വെൽഫെയർ റിഫ സോൺ സെക്രട്ടറി ഹാഷിം സ്വാഗതവും റിഫ സോൺ പ്രസിഡന്റ് ഫസൽ റഹ്മാൻ നന്ദിയും പറഞ്ഞു. പ്രവാസി മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ഫ്രാൻസിസ് മാവേലിക്കര, റാഷിദ്, അൻസാർ തയ്യിൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
