കുവൈത്ത് : ലൈസൻസ് കിട്ടുന്നതിനുള്ള നിബന്ധനകൾ തെറ്റിച്ചതിനാൽ ഈ വർഷം 8000ത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.വിവിധ കാരണങ്ങളാൽ കുവൈത്ത് പൗരന്മാരുടെ 50 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയെന്നും അധികൃതർ വ്യക്തമാക്കി. പ്രധാനമായും ജോലി , വിദ്യാഭ്യാസം , ശമ്പളം എന്നിവയിൽ വന്ന മാറ്റം തിരുത്താതനിലാണ് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചതെന്നാണ്അധികൃതർ പറയുന്നത് ട്രാഫിക് വകുപ്പ് റദ്ദാക്കിയ ലൈസൻസുകളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ പ്രവാസി വിദ്യാർഥികളുടെയും സ്പോൺസർമാരിൽനിന്നും പോയി ഹോം ഡെലിവറി ജോലിചെയ്യുന്ന വീട്ടുജോലിക്കാരുടെയും ഡ്രൈവിങ് ലൈസൻസുകളുംഉൾപ്പെടുന്നു .പ്രവാസി ജനസംഖ്യയിൽ വരുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് ലൈസൻസ് നൽകുന്നതിൽ പുതിയ നിബന്ധനങ്ങൾ ഉൾപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി