മസ്‍കറ്റ് : ഒമാനില്‍ പ്രവാസികളുടെ താമസ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്തിലെ സീബ് വിലായത്തില്‍ രണ്ടിടങ്ങളിലാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് റിസ്‍ക് അസെസ്മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.മറ്റുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത മദ്യമെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. നാല് പേരെ പരിശോധനകള്‍ക്കിടെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. പിടിയിലായവര്‍ ഏഷ്യന്‍ വംശജരാണെന്ന വിവരം മാത്രമാണ് അധികൃതര്‍ പുറത്തുവിട്ടത്. ഇവര്‍ ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ ഒമാന്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചു.