കുവൈറ്റിൽ വേനൽ ചൂട് കൂടിയാതായി റിപ്പോർട്ട്

കുവൈറ്റ്: വേനൽക്കാല ചൂട് കൂടൂന്നതായി കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി . ഇനിയുള്ള ദിവസങ്ങളിൽ ഹ്യൂമിഡിറ്റി 90 ശതമാനത്തിനു മുകളിലാകുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി . കഴിഞ്ഞ ദിവസങ്ങളിൽ അമ്പത് ഡിഗ്രിക്കു മേളിലാണ് അന്തരീക്ഷതാപനില കണക്കാക്കിയിരിക്കുന്നത് .

മുസരം സീസൺ തുടങ്ങിയതുമൂലമുള്ള കാലാവസ്ഥാ മാറ്റമാണ് കൂടിയ അന്തരീക്ഷ ഊഷ്മാവും ഹ്യൂമിഡിറ്റിയും എന്ന് അധികൃതർ അറിയിച്ചു .കഴിഞ്ഞ വെള്ളിയാഴ്ച ജഹ്‌റ ഗവർണറേറ്റിലാണ് 52.8ഈ വർഷത്തെ കൂടിയ താപനില റിപ്പോർട്ട് ചെയ്യ്തത് അബ്ദലിയിൽ 52. 3 ഡിഗ്രി സെൽഷ്യസ്, സുലൈബിയ 52.1
ഡിഗ്രി സെൽഷ്യസ്, സബ്രിയ 51.6 ഡിഗ്രി സെൽഷ്യസ്, വഫ്ര കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ 51.5 ഡിഗ്രി സെൽഷ്യസുമായിരുന്നു . ഇനിയുള്ള മുന്ന് ദിവസങ്ങളിൽ ചൂടിന് നേരിയ ശമനമുണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി .