ഗൾഫ് സുസ്ഥിര വികസന ഫോറത്തിന് സലാലയിൽ തുടക്കമായി

സലാല: ജി.സി.സി സുസ്ഥിര വികസന ഫോറത്തിന് ഒമാനിലെ ദോഫാർ ഗവർണറേറ്റ് ആതിഥേയത്വം വഹിച്ചു. ” ഒരു ഒറ്റ ഗൾഫ് ഒറ്റ വികസന പാത ” എന്ന പ്രമേയത്തിൽ ഇന്ന് ആരംഭിച്ച ഫോറത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അൽ റോയ ദിനപത്രം സംഘടിപ്പിക്കുന്ന, ദ്വിദിന ഫോറം ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഏകീകൃത ഭാവി വീക്ഷണത്തിനും വികസന പദ്ധതികൾക്കും വേണ്ടിയുള്ള ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഫോറത്തിൽ രണ്ട് പ്രധാന തീമുകൾ ഉൾക്കൊള്ളുന്നു: 1. “ജിസിസി ഭാവി ദർശനങ്ങളും പരിശ്രമങ്ങളുടെ ഏകീകരണത്തിനുള്ള ആവശ്യകതകളും”, 2. “ജിസിസി വികസന സൂചകങ്ങളുടെ വികസനത്തിനുള്ള സംവിധാനങ്ങൾ”.സമൂഹങ്ങളുടെ പുരോഗതി, നവീകരണം, സുസ്ഥിര വികസന അവസരങ്ങൾ സൃഷ്ടിക്കൽ, ജിസിസി പങ്കാളിത്തം, ഗൾഫ് രാജ്യങ്ങളിലെ വികസന പദ്ധതികൾ ഏകീകരിക്കുന്നതിനുള്ള മൊത്തത്തിലുള്ള പഠനം, തൊഴിലവസരങ്ങൾ സൃഷ്ഠിയ്ക്കാൻ വേണ്ടിയുള്ള പഠനം എന്നിവയെക്കുറിച്ചുള്ള ശിൽപശാലകൾ ഫോറത്തിന്റെ രണ്ടാം ദിവസത്തിൽ ഉൾപ്പെടുന്നു.