മസ്കറ്റ്: ഖത്തറിൽ ഈ വർഷത്തെ ഫിഫ ലോകകപ്പ് ഫുട്ബോൾ നടക്കുമ്പോൾ ഒമാനിൽ നിന്നുള്ള ഫുട്ബോൾ പ്രേമികൾക്ക് യാത്രാ സൗകര്യമൊരുക്കുന്നതിന് ഒമാന്റെ ദേശിയ വിമാന കമ്പനി ആയ ഒമാൻ എയർ പൂർണ സജ്ജമായി. 2022 നവംബർ 21 മുതൽ ഡിസംബർ 3 വരെ മസ്കറ്റിനും ദോഹയ്ക്കുമിടയിൽ മത്സരങ്ങൾക്കനുസൃതമായി വിമാനങ്ങൾ പറന്നുയരും.ബോയിംഗ് 787 ഡ്രീംലൈനർ ഉൾപ്പെടെ മൂന്ന് നിര സീറ്റുകളുള്ള വിമാനങ്ങളും എയർലൈൻ വാഗ്ദാനം ചെയ്യുന്നു. ഷട്ടിൽ ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ഒമാൻ എയറിന്റെ അസാധാരണമായ അനുഭവം ആയിരിക്കും യാത്രക്കാർക്ക് ലഭിക്കുക