മനാമ: തെറ്റായവാർത്തകൾ ഉണ്ടാകുകയുംഅത് പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ബഹ്‌റൈനിൽ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ് .സാമൂഹിക മാധ്യമങ്ങൾ വളരെ കാര്യഗൗരവത്തോടെ ഉപയോഗിക്കണമെന്ന്അധികൃതർ ആവശ്യപ്പെട്ടു.ട്വിറ്റർ, ഇൻസ്റ്റഗ്രാം,സ്നാപ്ഷോട്ട്, ടിക്ടോക്,വാട്ട്സ് ആപ്പ് ,ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് വാർത്തകളും അറിയിപ്പുകളും നൽകുന്നത്.കൂടാതെ വീഡിയോകൾ , സന്ദേശങ്ങൾ , ഫയലുകൽ, അയക്കുന്നതിനും ലേഖനങ്ങൾ എഴുതുന്നതിനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നു എന്നാൽ ചിലർ ഇതുവഴി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും പല പ്രശ്നങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുകയും ചെയ്യുന്നു ഇതിനെതിരെ മുന്നറിയിപ്പു നൽകിയിരിക്കുകയാണ് അധികൃതർ തെറ്റായ വാർത്തപ്രചാരണം, തെറ്റായ വാർത്ത നിർമിക്കൽ, വ്യക്തി അധിക്ഷേപം, മത നിന്ദ എന്നിവ നവ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയാൽ രണ്ട് വർഷത്തിൽകൂടാത്ത തടവും ഒരു ലക്ഷം ദിനാർ വരെയുള്ള പിഴയുമാണ് ശിക്ഷ ലഭിക്കുക.ചിലപ്പോൾ രണ്ട് ശിക്ഷയും ഒരുമിച്ച് ലഭിക്കാനും സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി