മനാമ : സ്വാതന്ത്ര്യ ദിനാ ഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം ഓഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ഈ പരിപാടികളുടെ പോസ്റ്റർ പ്രകാശനം പ്രോഗ്രാം കമ്മിറ്റി കൺവീനർ റഷീദ് സായെദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ സിദ്ദിക്കിന് കൈമാറി പ്രകാശനം ചെയ്തു.
സ്വാതന്ത്ര്യ ദിനത്തിനോടാനുബന്ധിച്ചു ബഹ്‌റൈനിൽ വ്യത്യസ്തമായ പരിപാടികളാണ് ഇന്ത്യൻ സോഷ്യൽ ഫോറം സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ പത്രകുറിപ്പിൽ അറിയിച്ചു. ഓഗസ്റ് 15 രാവിലെ മുതൽ ബഹറിനിലെ പൊതു സമൂഹത്തിന് മധുരം നൽകിക്കൊണ്ടാണ് ആഘോഷങ്ങൾക് തുടക്കം കുറിക്കുന്നത്.
തുടർന്നുള്ള ദിവസങ്ങളിൽ സ്വാതന്ത്ര്യ ദിനം ജനകീയമായി ആഘോഷിക്കാം എന്ന ആശയത്തിൽ, ഇന്ത്യൻ ചരിത്രം ഉൾപ്പെടുത്തിക്കൊണ്ട് സ്ട്രീറ്റ് ക്വിസ്സ്,
സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അടങ്ങിയ ലഘു ലേഖകൾ വിതരണം ചെയ്യൽ, കുടുംബ സംഗമങ്ങൾ,ലേബർ ക്യാമ്പ് സന്ദർശനം , രക്ത ദാന ക്യാമ്പ്, മെഡിക്കൽ ക്യാമ്പ്, സ്പോർട്സ് മീറ്റ്, കൾച്ചറൽ സംഗമങ്ങൾ, തൊഴിലിടങ്ങളിൽ കുടിവെള്ള വിതരണം നടത്തി കൊണ്ട് ബീറ്റ് ദി ഹീറ്റ് പ്രോഗ്രാം, ഹോസ്പിറ്റൽ വിസിറ്റ്, ചരിത്രത്തെ ഉൾപ്പെടുത്തിയുള്ള കവിത രചന മത്സരം, ഫാൻസി ഡ്രസ്സ് മത്സരങ്ങൾ എന്നിവയും, സെപ്റ്റംബർ 15 നു നടക്കുന്ന
സമാപന സമ്മേളനത്തിൽ വർണ്ണാഭമായ വ്യത്യസ്തമായ സ്റ്റേജ് പ്രോഗ്രാമുകളും, ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ മഹത് വ്യക്തിത്വങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡ് ധാനവും നൽകുവാൻ തീരുമാനിച്ചു. ക്യാമ്പയിൻ വിജയിപ്പിക്കുന്നതിനു വേണ്ടി മുഴുവൻ പ്രവാസി സമൂഹത്തിന്റെയും പിന്തുണ ഉണ്ടാകണം എന്നു അഭ്യർത്ഥിക്കുന്നു.
സെൻട്രൽ കമ്മറ്റി സെക്രട്ടറി അബൂബക്കർ സിദ്ദിക്കിന്റെ അധ്യക്ഷതയിൽ കമ്മറ്റി പ്രോഗ്രാം ചെയർമാൻ, ജവാദ് പാഷ സ്വാഗതവും, കേരള പ്രസിഡന്റ് സൈഫ് അഴിക്കോട് , കർണ്ണാടക പ്രസിഡന്റ് ഇർഫാൻ, തമിഴ് നാട് പ്രസിഡന്റ് മുഹമ്മദ് നവാസ്, യൂസഫ് അലി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സെൻട്രൽ കമ്മറ്റി അംഗം റഷീദ് നന്ദിയും പറഞ്ഞു.