മസ്കറ്റ്: അമേരിക്കൻ ബ്രാൻഡായ ക്രാഫ്റ്റ് ഹെയ്ൻസ് ഉൽപ്പാദിപ്പിക്കുന്ന ചില ജ്യൂസ് ഉൽപന്നങ്ങളിൽ ക്ലീനിംഗ് കെമിക്കൽസ് കലർന്നേക്കാമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ മുന്നറിയിപ്പ് നൽകി. ചെറി രുചിയുള്ള ‘കാപ്രി സൺ ചെറി’ എന്ന ജ്യൂസിൽ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ വേണ്ടി ആരോഗ്യത്തിന് ഗുണകരമല്ലാത്ത വസ്തു കണ്ടെത്തിയതിനെ തുടർന്നാണ് ഒമാൻ ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്.
25/6/2023 വരെയുള്ള സാധുത കാലയളവിനായി 076840040900 എന്ന കോടിലുള്ള ഉത്പന്നങ്ങൾ അമേരിക്കൻ വിപണികളിൽ വിതരണം ചെയ്തിട്ടുണ്ടെന്നും,
ഇത് ഒമാനിലേക്ക് ഇറക്കുമതി ചെയ്തിരുന്നോ,പ്രാദേശിക വിപണികൾ ഏതെങ്കിലും ഉൽപന്നങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടെന്ന് എന്ന് അന്വേഷിച്ചു വരുകയാണെന്നും അധികൃതർ അറിയിച്ചു. ഉപഭോക്തൃ ആരോഗ്യത്തിന്റെയും സുരക്ഷയും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുകയാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു.ഈ ഉൽപ്പന്നത്തിന്റെ നിർദ്ദിഷ്ട ബാച്ച് നമ്പറുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ എല്ലാ ഉപഭോക്താക്കളോടും ഉപഭോക്തൃ കേന്ദ്രം ശുപാർശ ചെയ്തു.