ഒ.ഐ.സി.സി ജിദ്ദ :വണ്ടൂർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹ സമ്മാനമായി സ്വാതന്ത്രത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മലപ്പുറം ജില്ലയിലെ വണ്ടൂരിലെ, പെൺകുട്ടികളുടെ ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാർത്ഥിനികൾക്ക് കുടകൾ വിതരണം ചെയ്തു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. ഏറ്റവും പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതി നാടിന്റെ അറിവാര്യമാണെന്നും ഇതിനു പ്രോസാഹനം നല്കുന്ന സമീപനം എല്ലാവരും സ്വികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ മുനീർ അധ്യക്ഷത വഹിച്ചു. ഒ ഐ സി സി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സാമൂഹിക – സംസ്കാരിക – വിദ്യാഭ്യാസ പുരോഗതിക്കായി നിരവധി സേവനങ്ങൾ നടത്തുന്നതായു മുനീർ പറഞ്ഞു. വാർഡ് മെമ്പർ ഇ. സിത്താര,വണ്ടൂർ ബ്ലോക്ക് പട്ടിക ജാതി ഡെവലൊപ്മെന്റ് ഓഫീസർ കെ. സതീഷ്, വണ്ടൂർ വികസന ഫോറം പ്രസിഡന്റ് അക്ബർ കരുമാര, സാജിത ടീച്ചർ, ശരീഫ് തുറക്കൽ, ഒ.ഐ.സി.സി ഭാരവാഹികളായ സി.ടി.പി ഇസ്മായിൽ, കെ. ലത്തീഫ്, എൻ. സുബ്ഹാൻ,സി.ടി.പി ചെറിയാപ്പു, ഹോസ്റ്റൽ ലീഡർ സൗപർണിക എന്നിവർ സംസാരിച്ചു.
ജിദ്ദ – വണ്ടൂർ ഒ ഐ സി സി പട്ടിക ജാതി വികസന വകുപ്പിന്കിഴിലുള്ള ഹോസ്റ്റലിലെ വിദ്യാർഥിനികൾക്ക് സ്വതന്ത്രത്തിന്റെ 75 വാര്‍ഷികത്തോടനുബന്ധിച്ച് സ്നേഹ സമ്മാനമായി കുടകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി കുഞ്ഞിമുഹമ്മദ് വിതരണം ചെയ്യുന്നു.