കുവൈറ്റ്. ഗാർഹിക തൊഴിൽ കരാറുകളിലെ കൃത്രിമം തടയാൻ കർശന നടപടികൾ. ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് അംഗീകാരം നൽകിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു.പുതിയ നിയമം പ്രകാരം തൊഴിലുടമകൾക്കും താമസക്കാർക്കും യാത്രാ ടിക്കറ്റുകൾ വാങ്ങുന്ന രീതി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഓഫിസുകൾ വഴി ഇത് സംഘടിപ്പിക്കാം.പുതിയ തീരുമാനം പ്രകാരം ടിക്കറ്റിന്റെ തുക ഓഫിസുകളിൽ അടയ്ക്കാൻ തൊഴിലുടമകളെ നിർബന്ധിക്കുന്നില്ല. സ്പോൺസർമാർക്കും സ്വയം ബുക്ക് ചെയ്യാനും അവരുടെ തെരഞ്ഞെടുപ്പിനും ആഗ്രഹത്തിനും അനുസരിച്ച് ടിക്കറ്റ് ഓഫിസിന് കൈമാറാനും കഴിയും.അതേസമയം, യാത്രാ ടിക്കറ്റുകൾ ഇതിൽ ഉൾപ്പെടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഗാർഹിക റിക്രൂട്ട്മെന്റ് ഓഫിസുകൾ വിമാനടിക്കറ്റിൽ ഉയർന്ന നിരക്ക് കാണിച്ച് തട്ടിപ്പ് നടത്തുന്നത് തടയാനാണ് ഈ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. മാത്രമല്ല, എല്ലാ ഇടപാടുകളും കെ-നെറ്റ് വഴി നടത്താനും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫിസുകളുമായി ഇടപെടുമ്പോൾ പണം നൽകാൻ വിസമ്മതിക്കാനും മന്ത്രാലയം നിർദേശിച്ചു.